ഐപിസി സൺഡേസ്കൂൾ കുമ്പനാട് മേഖല താലന്ത് പരിശോധന; തിരുവല്ല സെൻ്റർ ജേതാക്കൾ

Sep 24, 2024 - 10:28
 0

ഐപിസി സൺഡേ സ്കൂൾ   അസോസിയേഷൻ മേഖല താലന്ത് പരിശോധനയിൽ 269 പോയിൻ്റുകളോടെ തിരുവല്ല സെൻ്റർ ജേതാക്കളായി. കുമ്പനാട് (208 പോയിൻ്റ്) രണ്ടാമതും മല്ലപ്പള്ളി (105) മൂന്നാമതും എത്തി. പന്തളം സെൻ്ററിലെ ഏയ്ഞ്ചൽ മേരി ബ്ലസ നാണ് വ്യക്തിഗത ചാംപ്യൻ (35 പോയിൻ്റ്) നേടി. ഹെബ്രോൻപുരത്ത് നടന്ന മത്സരങ്ങൾ സംസ്ഥാന സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ജോജി ഐപ് മാത്യൂസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പാസ്റ്റർ ഏബ്രഹാം പി.ജോൺ, പാസ്റ്റർ ജോസ് വർഗീസ്, വി.സി.ബാബു, പാസ്റ്റർമാരായ ടി.എ.തോമസ്, സന്തോഷ് ഡേവിഡ്, ജിജി മാമൂട്ടിൽ, സുനിൽ പൂപ്പള്ളിൽ, അനിൽ ടി. കുഞ്ഞുമോൻ, ടി.എ.സന്തോഷ്, ജോൺ വർഗീസ്, കെ.ജെ.ജോർജ്കുട്ടി, ബിനോയി ഇടക്കല്ലൂർ, ബെൻസൺ വി.യോഹന്നാൻ, തോമസ് ജോർജ്, ജോജി ടി.മാത്യു, ടി.ലാലു, റോയി ആൻ്റണി, ജിസ്മോൻ ജോസഫ്, വിക്ടർ മലയിൽ എന്നിവർ പ്രസംഗിച്ചു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0