ഐപിസി സണ്ടേ സ്ക്കൂൾസിന്റെ പവർ വിബിഎസ് തീം ലോഗോ പ്രകാശനം ചെയ്തു

IPC Sunday School Power VBS Theme Logo released

Dec 5, 2022 - 23:34
 0

ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷന്റെ ചുമതലയിലുള്ള പവർ വിബി എസിന്റെ ചിന്താവിഷയം അടങ്ങിയ ലോഗോ പ്രകാശനം ചെയ്തു . ‘ഹാപ്പി ജേർണി ‘എന്നതാണ് തീം . കുമ്പനാട് ഹെബ്രോൻ പുരത്ത് ഡപ്യൂട്ടി ഡയറക്ടർ പാസ്റ്റർ പി വി ഉമ്മന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് തീം ലോഗോ പ്രകാശനം ചെയ്തു.

ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലിൽ , പാസ്റ്റർ സാംകുട്ടി ജോൺ , പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന , ട്രഷറാർ ഫിന്നി പി. മാത്യു, ജോജി ഐപ്പ് മാത്യൂസ് എന്നിവർ പ്രസംഗിച്ചു . അസോ. സെക്രട്ടറി പി പി ജോൺ സ്വാഗതവും പാസ്റ്റർ തോമസ് മാത്യു നന്ദിയും പറഞ്ഞു. 300 വി ബി എസ് ആണ് 2023 ൽ ലക്ഷ്യമിടുന്നത്.

വി ബി എസ് മാസ്റ്റേഴ്സ് ട്രയിനിംഗ് ജനുവരി 29-31 വരെ നടക്കും . പ്രവർത്തനങ്ങളുടെ ഏകീകരണത്തിനായി സെൻറർ മേഖല തലങ്ങളിൽ കോർഡിനേറ്ററൻമാരെ നിയമിക്കും . 2023 ലെ വി ബി എസിൽ ഉൾപ്പെടുത്തുന്നതിനുള്ള പാട്ടുകൾ ക്ഷണിച്ചിട്ടുണ്ട് . കൂടുതൽ വിവരങ്ങൾക്കും പ്രീ- രജിസ്ഷേനും ബന്ധപ്പെടുക . ഫോൺ : 9446266101 , 9747029209

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0