ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ സമ്മർ ക്യാമ്പ്

May 6, 2024 - 11:35
 0

ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ സമ്മർ ക്യാമ്പ് ടെലിയോസ് മെയ് 9,10,11 തിയതികളിൽ കുട്ടിക്കാനം എം ബി സി കോളജിൽ നടക്കും.9 ന് രാവിലെ 10 ന് പാസ്റ്റർ ജോസ് തോമസ് ജേക്കബിൻറെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഐ പി സി സ്റ്റേറ്റ് വൈസ് പ്രസിഡൻറ്റ് പാസ്റ്റർ ഏബ്രഹാം ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യപ്രഭാഷണവും ഡോ . രാജു തോമസ് ചിന്താവിഷയ അവതരണവും നടത്തും .

സുവി. ആരോൻ വിനോദ് (ബാംഗളൂർ) റവ. റോയ് മാതു (ബാംഗളൂർ) എന്നിവരാണ് അതിഥി പ്രഭാഷകർ. കൂടാതെ ഡോ. സാം സ്കറിയ, ഡോ. ഐസക്ക് പോൾ, സുവി. ഷാർലെറ്റ്, ഡോ. സുമ ആൻ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും. പാസ്റ്ററൻമാരായ ഫിലിപ്പ് പി തോമസ്, ജെയിംസ് കെ ഈപ്പൻ, ഷിബിൻ ശാമുവേൽ, ബൈജു ഉപ്പുതറ, വർക്കി ഏബ്രഹാം കാച്ചാണത്ത്, സിസ്റ്റർ സൂസൻ പണിക്കർ എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.


‘ക്രിസ്തുവിൽ തികഞ്ഞവരാക്കുക’ എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം. പവർ വിബിഎസ് ടീം ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ക്യാമ്പിനോടനുബന്ധിച്ച് കിഡ്സ്& ടീനേജ് സെഷൻ, കൗൺസലിംഗ്, പേരൻ്റിംഗ്, മോട്ടിവേഷൻ ക്ലാസ്, മിഷൻ ചലഞ്ച്, കരിയർ ഗൈഡൻസ് എന്നിവ നടക്കും .

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0