ഐ.പി.സി. തിരുവനന്തപുരം ജില്ലാ കൺവെൻഷൻ മാർച്ച് 3 മുതൽ 5 വരെ

IPC Thiruvananthapuram district convention

Feb 12, 2023 - 14:44
 0

ഐ.പി.സി തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ മേഖല കൺവെൻഷൻ മാർച്ച് 3 മുതൽ 5 വരെ തിരുവനന്തപുരം മരുതൂർ സി.എസ് ഐ പള്ളി പാരിഷ് ഹാളിൽ നടക്കും. കൺവെൻഷന്റെ വിപുലമായ നടത്തിപ്പിനായി , ഇന്നലെ (8/2/23) വൈകിട്ട് 4 മണിക്ക് ഐ.പി സി പേരുർക്ക ട ഫെയ്ത്ത് സെന്ററിൽ മേഖല പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസിന്റെ അദ്ധ്യക്ഷതയിൽക്കൂടീയ യോഗത്തിൽ വച്ച് വിവിധ കമ്മിറ്റികളെ തെരെഞ്ഞെടുത്തു.

പാസ്റ്റർ കെ.സിതോമസ് ജനറൽ കൺവിനറായും മേഖലയിലെ എല്ലാ സെന്റർ പാസ്റ്ററന്മാർ ജോയിന്റ് കൺവിനറന്മാരായും ജനറൽ കോഡിനേറ്ററായി മേഖല സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിലും ,എല്ലാ ഏര്യ കൺവിന റന്മാരും, ജില്ലയിൽ നിന്നുള്ള സ്റ്റേറ്റ് കൗൺസിൽ മെമ്പറന്മാരും ജോയിന്റ് കോഡിനേറ്റർ ന്മാരായി പ്രവർത്തിക്കും.. കൂടാതെ . പാസ്റ്റർ സതീഷ് (പ്രയർ) പാസ്റ്റർ സാബു ആര്യ പള്ളിൽ ( മ്യൂസിക്ക് ), ഇവാ.ക്രിസ്തുദാസ് (ലൈറ്റ് & സൗണ്ട് ), പാസ്റ്റർ ഷൈജു വെളളനാട് ( പബ്ളിസിറ്റി) . പാസ്റ്റർ പോൾ സുരേന്ദ്രൻ (മിഡിയ) ബ്രദർ ബിനുവി ജോർജ്ജ്(ഫൈനാൻസ്) ,പാസ്റ്റർ ഷിബു റ്റി.എ. (രജിസ്ടേഷൻ), പാസ്റ്റർ റജു കുമാർ(ഫുഡ്) എന്നിവരെ കൺ വിനറന്മാരായും തെരെഞ്ഞെടുത്തു. പാസ്റ്ററന്മാരായ ബി. മോനച്ചൻ കായംകുളം ബാബു ചെറിയാൻ പിറവം, രാജു മേത്ര റാന്നി എന്നിവരാണ് പ്രാസംഗികർ. 4 ന് ശനിയാഴ് മേഖല സംയുക്ത മാസ യോഗവും നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0