അയർലന്റ് യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ് ഫാമിലി കോൺഫ്രൻസ് ഒക്ടോ. 27 മുതൽ

Ireland UPF Family Conference

Oct 14, 2023 - 03:10
 0

അയർലന്റിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ് അയർലന്റ് & നോർത്തേൻ അയർലന്റിന്റെ  ഫാമിലി കോൺഫ്രൻസ് ഒക്ടോബർ 27 മുതൽ 29 വരെ ഡബ്ലിനിലെ സോളിഡ് റോക്ക് ചർച്ചിൽ നടക്കും. റവ. ടി.ജെ സാമുവൽ, പാസ്റ്റർ ലിജോ ജോർജ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തുന്ന കോൺഫറൻസിൽ,  ബെറിൽ തോമസിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാനശുശ്രൂഷ നിർവ്വഹിക്കും. 

പാസ്റ്റർ ജോസഫ് ഫിലിപ്പ് (പ്രസിഡന്റ്), പാസ്റ്റർ എബി വർഗ്ഗീസ്, പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫ് (വൈസ് പ്രസിഡന്റുമാർ), ജോബിൻ ജോർജ് (സെക്രട്ടറി), ഏബ്രഹാം മാത്യു (ജോ.സെക്രട്ടറി),  ഗ്ലാഡ്സൻ തമ്പി (ട്രഷറർ),  ജോഷ്വ തോമസ് (യൂത്ത് സെക്രട്ടറി), സാൻജോ ബാബു (മീഡിയ കോ ഓർഡിനേറ്റർ), ജോസിയ ചെറിയാൻ (ക്വയർ കോ-ഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി കോൺഫറൻസിനു  നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0