കേരള യാത്രയ്ക്ക് തുടക്കം കുറിച്ച് ന്യൂ ഇന്ത്യ ദൈവസഭ മിഷൻ ഡിപ്പാർട്ട്മെന്റ്

Kerala Yathra by NICOG Mission Department Begins

Feb 17, 2023 - 20:43
 0

സാമൂഹ്യ തിന്മകൾക്കെതിരെയും ലഹരി വിരുദ്ധ സന്ദേശവുമായി ന്യൂ ഇന്ത്യാ ദൈവസഭ (NICOG) മിഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന കേരള യാത്രയ്ക്ക് കാസർകോട്ട് തുടക്കമായി. മിഷൻ ഡയറക്ടറും ജാഥ ക്യാപ്റ്റനുമായ പാസ്റ്റർ എബ്രഹാം തോമസ് ,വൈസ് ക്യാപ്റ്റൻമാരായ പാസ്റ്റർ ലിജോ ജോസഫ് , പാസ്റ്റർ മേൽവിൻ ജോയ് തുടങ്ങിയവർക്ക് ഫ്ലാഗ് കൈമാറി ഉത്ഘാടനം ചെയ്തു.

കാസർകോഡ് ജില്ലയിൽ നിന്നും ആരംഭിച്ച റാലി വയനാട് കണ്ണൂർ ജില്ലകളിൽ പര്യടനം നടത്തി. മുപ്പതോളം പേർ യാത്ര സംഘത്തിൽ ഉണ്ട്. 

 എല്ലാം ജില്ലകളിലും ന്യൂ ഇന്ത്യ ചർച്ച് മിഷൻ ഡിപ്പാർട്ട്മെന്റെ പ്രവർത്തകരും സെന്റെർ തലത്തിൽ ദൈവദാസൻമാരുടെ നേതൃത്വത്തിൽ ഈ സുവിശേഷയാത്രയിൽ പങ്കെടുക്കും. സുവിശേഷ ദൗത്യവുമായി ഉള്ള കേരള യാത്ര മാർച്ച് 4 ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ റാലിയോടെ സമാപിക്കും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0