ജീവിതാനുഭവങ്ങൾ പങ്ക് വെച്ച് ആസിയാ ബീബി; ജീവിതകഥ പുസ്തക രൂപത്തിൽ

തനിന്ദ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് വർഷങ്ങളോളം ജയിൽ ശിക്ഷ അനുഭവിക്കുകയും വധശിക്ഷയ്ക്ക് വിധിക്കപെടുകയും ശേഷം കോടതി ഇടപെടലുകളിലൂടെ മോചിതയാകുകയും ചെയ്ത പാകിസ്താൻ ക്രിസ്ത്യൻ വനിത അസീയ ബീബി തന്റെ ക്രിസ്തീയ അനുഭവങ്ങളെക്കുറിച്ചും,

Feb 7, 2020 - 10:21
 0
ജീവിതാനുഭവങ്ങൾ പങ്ക് വെച്ച് ആസിയാ ബീബി; ജീവിതകഥ പുസ്തക രൂപത്തിൽ

മതനിന്ദ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് വർഷങ്ങളോളം ജയിൽ ശിക്ഷ അനുഭവിക്കുകയും വധശിക്ഷയ്ക്ക് വിധിക്കപെടുകയും ശേഷം കോടതി ഇടപെടലുകളിലൂടെ മോചിതയാകുകയും ചെയ്ത പാകിസ്താൻ ക്രിസ്ത്യൻ വനിത അസീയ ബീബി തന്റെ ക്രിസ്തീയ അനുഭവങ്ങളെക്കുറിച്ചും, ജയിൽ ജീവിതത്തെകുറിച്ചും അതിനു ശേഷമുള്ള തന്റെ പുതിയ ജീവിതത്തെക്കുറിച്ചും വിവരിക്കുന്ന ജീവചരിത്രം അടങ്ങുന്ന പുസ്തകം പ്രസിദ്ധീകരിച്ചു. Enfin libre!  (Finally Free) എന്നാണ് പുസ്തകത്തിന്റെ പേര്.

ഫ്രഞ്ച് പത്രപ്രവർത്തകയായ ആൻ ഇസബെൽ ടൊലെറ്റിനൊപ്പം ചേർന്നാണ് അസീയ ബീബി തന്റെ ജീവിതാനുഭവങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്.
അസീമ ബീബിയെ മതനിന്ദ ആരോപിച്ച് 2010 ൽ പാകിസ്ഥാൻ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നുവെങ്കിലും 2018 ൽ കുറ്റവിമുക്തയാക്കപ്പെട്ടു.

 

2018 ഒക്ടോബറിൽ പാകിസ്ഥാൻ സുപ്രീംകോടതി അവളുടെ ശിക്ഷ റദ്ദാക്കിയത് ശക്തമായ മതനിന്ദ നിയമങ്ങളെ പിന്തുണയ്ക്കുന്ന മതവാദികളുടെ അക്രമാസക്തമായ പ്രതിഷേധത്തിന് കാരണമായി, അതേസമയം പാകിസ്ഥാനിലെ പുരോഗമന വിഭാഗങ്ങൾ അസീയ ബീബിയുടെ മോചനത്തെ പിന്തുണച്ചതും ശ്രദ്ധേയമായി.


 

 

 

 

 

 

 

 

പുതിയ പുസ്തകത്തിൽ തന്റെ തടവിനെകുറിച്ചും അതിനു കാരണമായ വസ്തുതകളെ കുറിച്ചും അസീമ വിശദമായി വിവരിക്കുന്നു.കൂടത്തെ അറസ്റ്റ്, ജയിൽ ജീവിതം, മോചിപ്പിക്കൽ എന്നിവയെ കുറിച്ചും തന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. കാനഡയിലെ തന്റെ പുതിയ ജീവിതവുമായി പൊരുത്തപ്പെടുന്നതിന്റെ വെല്ലുവിളികളെക്കുറിച്ചും അവർ പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്.
“നിങ്ങൾക്ക് എന്റെ കഥ മാധ്യമങ്ങളിലൂടെ അറിയാമായിരിക്കാം, എന്റെ കഷ്ടപ്പാടുകൾ മനസിലാക്കാൻ നിങ്ങൾ ചിലപ്പോൾ നിങ്ങളെ തന്നെ ആ സ്ഥാനത്ത് നിർത്താൻ ശ്രമിച്ചിരിക്കാം,എന്നാൽ ജയിലിലെ എന്റെ ദൈനംദിന ജീവിതത്തെയോ എന്റെ പുതിയ ജീവിതത്തെയോ നിങ്ങൾ മനസ്സിലാക്കുന്നതിൽ നിന്ന് വളരെ അകലെയാണ് ഇത് അതിനാലാണ് ഈ പുസ്തകത്തിൽ ഞാൻ എല്ലാം വിശദീകരിക്കുന്നത്.” അസീയ ബീബി തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ കുറിച്ച വരികൾ ആണിത്.
പുസ്തകത്തിന്റെ ഫ്രഞ്ച് ഭാഷയിലെ എഡിഷനുകൾ ബുധനാഴ്ച പ്രസിദ്ധീകരിച്ചു
ഈ വർഷം അവസാനത്തോടെ ഇംഗ്ലീഷ് പതിപ്പുകൾ പുറത്തിറങ്ങും.
പാക്കിസ്ഥാനിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന ഫ്രഞ്ച് പത്രപ്രവർത്തകയായ ആൻ ഇസബെൽ ടൊലെറ്റിനൊപ്പം ചേർന്നാണ് അസീയ ബീബി പുസ്തകം രചിച്ചിരിക്കുന്നത്. അസിയാ ബീബിയുടെ ജീവിതകഥ ടോല്ലേറ്റ് ഇതിനു മുൻപും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.