ലൈറ്റ് ദി വേൾഡ് മിഷൻസിന്റെ മിഷൻ ഫെസ്റ്റ് ഓഗസ്റ്റ് 20 മുതൽ

ലൈറ്റ് ദി വേൾഡ് മിഷൻസിന്റെയും തിരുവനന്തപുരം അന്തിയൂർക്കോണം ഐ.പി.സി ശാരോൻ ചർച്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 20,21 (ശനി,ഞായർ)

Aug 18, 2022 - 18:35
 0

ലൈറ്റ് ദി വേൾഡ് മിഷൻസിന്റെയും തിരുവനന്തപുരം അന്തിയൂർക്കോണം ഐ.പി.സി ശാരോൻ ചർച്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 20,21 (ശനി,ഞായർ) തീയതികളിൽ അന്തിയൂർക്കോണം ഐ.പി.സി ശാരോൻ ചർച്ചിൽ മിഷൻ ഫെസ്റ്റ് നടക്കും. മിഷൻ സെമിനാർ, കൺവെൻഷൻ, പുസ്തകമേള, ഗാനസന്ധ്യ എന്നീ പ്രോഗ്രാമുകൾ മിഷൻ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ 10 മണി മുതൽ മിഷൻ & ലീഡർഷിപ്പ് സെമിനാർ നടക്കും. വൈകുന്നേരം 4 മണി മുതൽ ബൈബിൾ മേളയും പുസ്തകപ്രദർശനവും നടക്കും.

വൈകുന്നേരം 6 മണി മുതൽ നടക്കുന്ന മിഷൻ കൺവെൻഷനിൽ കർത്താവിൽ പ്രശസ്തരായ പാ.വി.പി.ഫിലിപ്പ് ( ഐ.പി.സി. താബോർ, തിരുവനന്തപുരം), ഡോ. ജോസഫ് മാത്യു എന്നിവർ വചനസന്ദേശം നൽകും. വിവരങ്ങൾക്ക്: പാസ്റ്റർ രാജ് മോഹൻ -9947831271, പാസ്റ്റർ ബിൻസൺ എബ്രഹാം-9446596851

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0