കേരളം ജനവിധിയെഴുതി; പോളിങ് ശതമാനം 70 ; ഏറ്റവും കൂടുതൽ കണ്ണൂർ; കുറവ് പത്തനംതിട്ട
ലോക്സഭാ വോട്ടെടുപ്പിൽ കേരളത്തിൽ ഭേദപ്പെട്ട പോളിങ്. 70.03 ശതമാനം ആളുകളാണ് സംസ്ഥാനത്ത് ജനവിധി കുറിച്ചത്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിങ് 65 ശതമാനത്തിന് മുകളിലാണ്. കണ്ണൂരിൽ (75.32) ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയപ്പോൾ പത്തനംതിട്ടയാണ് (63.32) ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ മണ്ഡലം. പത്ത് മണ്ഡലങ്ങളിൽ 70 ശതമാനത്തിന് മുകളിലാണ് പോളിങ് രേഖപ്പെടുത്തിയത്. ലോക്സഭയിലേക്ക് കേരളത്തിലെ 20 മണ്ഡലങ്ങളിൽ നിന്നും 194 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം:
1. | തിരുവനന്തപുരം | 66.39 |
2. | ആറ്റിങ്ങല്‍ | 69.36 |
3. | കൊല്ലം | 67.79 |
4. | പത്തനംതിട്ട | 63.32 |
5. | മാവേലിക്കര | 65.83 |
6. | ആലപ്പുഴ | 74.14 |
7. | കോട്ടയം | 65.57 |
8. | ഇടുക്കി | 66.34 |
9. | എറണാകുളം | 67.82 |
10. | ചാലക്കുടി | 71.50 |
11. | തൃശൂര്‍ | 71.70 |
12. | പാലക്കാട് | 72.20 |
13. | ആലത്തൂര്‍ | 72.12 |
14. | പൊന്നാനി | 67.22 |
15. | മലപ്പുറം | 71.10 |
16. | കോഴിക്കോട് | 72.67 |
17. | വയനാട് | 72.52 |
18. | വടകര | 72.71 |
19. | കണ്ണൂര്‍ | 75.32 |
20. | കാസര്‍ഗോഡ് | 73.84 |