ഐ.പി.സി ഛത്തിസ്ഘട്ട് സ്റ്റേറ്റിനു പുതിയ ഭാരവാഹികൾ
ഐപിസി ഛത്തിസ്ഘട്ട് സ്റ്റേറ്റ് ഭാരവാഹികളായി പാസ്റ്റർമാരായ പി. ഐ. എബ്രഹാം (രക്ഷധികാരി), ജിജി പോൾ (പ്രസിഡന്റ് ), ജോർജ് കുറമൂട്ടിൽ (വൈസ് പ്രസിഡന്റ് ),ജോസ്മോൻ എസ്. (സെക്രട്ടറി), ബ്രദേഴ്സ് അലക്സ് തോമസ് (ജോയിന്റ് സെക്രട്ടറി ), രാജൻ സാമൂവേൽ (ട്രഷറാർ), പി.എം. മാത്യു ജനറൽ കൌൺസിൽ അംഗം എന്നിവരെ തെരെഞ്ഞെടുത്തു.
പാസ്റ്റർ ജിജി പോൾ മൂന്നാം തവണയാണ് പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെടുന്നത്. പത്തനംതിട്ട പുതുക്കുളം സ്വദേശിയായ ഇദ്ദേഹം മൂന്നു ദശകത്തോളമായി ഈ സ്റ്റേറ്റിൽ പ്രവർത്തിക്കുന്നു. വൈസ് പ്രസിഡന്റ് പാസ്റ്റർ ജോർജ് കുറമൂട്ടിൽ പാലക്കാട് വടക്കുഞ്ചേരി സ്വദേശിയാണ്. സഭയുടെ മറ്റ് ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
മാവേലിക്കര അറുന്നൂറ്റിമംഗലം സ്വദേശിയാണ് പാസ്റ്റർ ജോസ്‌മോൻ എസ്. ഇദ്ദേഹം രണ്ടാം തവണയാണ് ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെടുന്നത്.
ജോയിന്റ് സെക്രട്ടറി അലക്സ് തോമസ് കൊല്ലം കുളത്തുപ്പുഴ സ്വദേശിയാണ്. ഔദ്യോഗിക ജോലിയോടുള്ള ബന്ധത്തിൽ സഭാ പ്രവർത്തനത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ട്രഷറർ രാജൻ സാമൂവേൽ രണ്ടാം തവണയാണ് തെരെഞ്ഞെടുക്കപ്പെടുന്നത്. പത്തനംതിട്ട വയലാ സ്വദേശിയാണ്. രക്ഷാധികാരി പാസ്റ്റർ പി ഐ എബ്രഹാം സഭയുടെ വിവിധ ഔദ്യോഗിക ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്. കോട്ടയം കിളിരൂർ സ്വദേശിയാണ്.
ഛത്തീസ്‌ഘട്ട് സ്റ്റേറ്റിൽ 33 ഡിസ്ട്രിക്ടുകളിലായി 350 ൽ പ്പരം സഭകളും മുന്നൂറോളം കർത്തൃശുശ്രൂഷകന്മാരും നിരവധി പ്രവർത്തന സ്ഥലങ്ങളുമുണ്ട്.
What's Your Reaction?






