AGNI: റവ. ഐവാൻ പവാർ ചെയർമാൻ, റവ. വി. സി. ജോർജ്ജ് കുട്ടി സെക്രട്ടറി

റവ. ഐവാൻ പവാർ AGNI ചെയർമാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർമാനായി റവ. രജനീഷ് ജേക്കബും സെക്രട്ടറിയായി റവ. വി. സി. ജോർജ്ജ് കുട്ടിയും എക്സിക്യൂട്ടീവ് ട്രഷററായി റവ. അരുൺ സർക്കാരും തെരഞ്ഞെടുക്കപ്പെട്ടു.
റവ. വിൻസെന്റ് പോൾ, റവ. സാം മലോണി, റവ. ഷാജി വർഗ്ഗീസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായി. റവ. രജനീഷ് ജേക്കബും റവ. വിൻസെന്റ് പോളും റവ. സാം മലോണിയും കമ്മിറ്റിയിലെ പുതുമുഖങ്ങളാണ്.
ഡൽഹി റാഡിസൺ ഹോട്ടലിൽ വച്ചു മെയ് 18 മുതൽ 20 വരെ നടന്ന AGNI 72- മത് ജനറൽ കോൺഫറൻസിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. അംഗീകൃത ശുശ്രൂഷകന്മാരും അംഗീകൃത സഭകളിൽ നിന്നുള്ള സഭാ പ്രതിനിധികളും പങ്കെടുത്തു.