ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന് പുതിയ നേതൃത്വം; പാസ്റ്റർ കെ.സി ജോൺ പ്രസിഡന്റ്

New Leadership for IPC North American South East Region

Nov 22, 2022 - 17:54
 0

ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നവംബർ 19 ശനിയാഴ്ച്ച ഓർലാന്റോയിൽ വെച്ച് നടന്നു. റീജിയൻ ഭാരവഹികളായി പാസ്റ്റർ കെ. സി ജോൺ (പ്രസിഡന്റ്‌), പാസ്റ്റർ എ. സി ഉമ്മൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ റോയി വാകത്താനം (സെക്രട്ടറി), നിബു വെള്ളവന്താനം (ജോയിന്റ് സെക്രട്ടറി), എബ്രഹാം തോമസ് (ട്രഷറർ) എന്നിവരും ജനറൽ കൗൺസിൽ അംഗങ്ങളായി പാസ്റ്റർ ഡോ. ജോയി എബ്രാഹം, ജിം ജോൺ മരത്തിനാൽ മീഡിയ കോർഡിനേറ്ററായി രാജു പൊന്നൊലിൽ പ്രയർ കോർഡിനേറ്ററായി പാസ്റ്റർ സിബി കുരുവിള എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

27 അംഗ റീജിയൻ കൗൺസിലിനും രൂപം നൽകി. തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് ഇലക്ഷൻ ഓഫീസർ പാസ്റ്റർ സിബി കുരുവിള നേതൃത്വം വഹിച്ചു. ജനറൽ കൗൺസിൽ അംഗങ്ങളായ രാജൻ ആര്യപ്പള്ളി, ജോൺ ശമുവേൽ മരത്തിനാൽ എന്നിവർ സന്നിഹിതരായിരുന്നു. ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത്‌ കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഭകളാണ് സൗത്ത് ഈസ്റ്റ് റീജിയനിലുള്ളത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0