ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്ററിന് നവ നേതൃത്വം

New Leadership to IPC Global Media UAE Chapter

Mar 1, 2025 - 11:26
 0

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ആഗോള കൂട്ടായ്മയായ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ  ഭാരവാഹികളായി  പാസ്റ്റർ വിൽ‌സൺ ജോസഫ് (രക്ഷാധികാരി),  ലാൽ മാത്യു (പ്രസിഡന്റ്‌), ഡോ. റോയ് ബി. കുരുവിള (വൈസ് പ്രസിഡന്റ്‌ ), കൊച്ചുമോൻ ആന്താര്യത്ത്‌ (സെക്രട്ടറി) ,  വിനോദ് എബ്രഹാം (ജോയിൻ്റ് സെക്രട്ടറി), നെവിൻ മങ്ങാട്ട് ( ട്രഷറർ ), പി. സി. ഗ്ലെന്നി (ജനറൽ കൗൺസിൽ അംഗം), പാസ്റ്റർ ജോൺ വർഗീസ്, ആന്റോ അലക്സ്‌ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരെഞ്ഞെടുത്തു.

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ അന്തർ ദേശീയ ഭാരവാഹികളായ സജി മത്തായി കാതേട്ട് , ഷിബു മുള്ളംകാട്ടിൽ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽ‌സൺ ജോസഫ് അനുഗ്രഹ പ്രാർത്ഥന നടത്തി. എഴുത്തുകാരനും പി വൈ പി എ കേരള സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറിയുമായ സന്ദീപ് വിളമ്പുകണ്ടം പ്രസംഗിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0