എ.ജി മലയാളം ഡിസ്ട്രിക്ട് ഇവാഞ്ചലിസം ഡിപ്പാർട്മന്റ് ഒരുക്കുന്ന കേരള വിമോചന യാത്രയ്ക്ക് നവം. 1ന് കാസർഗോഡ് തുടക്കം

Oct 4, 2022 - 22:02
 0

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നവം.1 മുതൽ 17 വരെ “കേരള വിമോചന യാത്ര 2022” നടക്കും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരളത്തിന്റെ 14 ജില്ലകളിലൂടെയും മദ്യം, മയക്കു മരുന്നു, ലഹരി ഉപയോഗം, ആത്മഹത്യ തുടങ്ങിയ സാമൂഹ്യ വിപത്തുകൾക്കെതിരെ സുവിശേഷം മൂലം ബോധവത്കരണം നടത്തും.

കാസർഗോഡ് ആരംഭിക്കുന്ന യാത്ര അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ വി.ടി എബ്രഹാം ഉത്ഘാടനം ചെയ്യും. നോർത്തേൻ സോൺ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വൈ. ഷിബു ഫ്ലാഗ് ഓഫ് നിർവഹിക്കും. ഇവാഞ്ജലിസം ഡയറക്ടർ പാസ്റ്റർ ജെ. ജോൺസൺ അധ്യക്ഷനായിരിക്കും. 17ന് തിരുവനന്തപുരത്തു നടക്കുന്ന സമാപന സമ്മേളനം മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ സാമൂവേൽ ഉത്ഘാടനം ചെയ്യും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0