പാലക്കാട് കൂട്ടുപാത ഐ.പി.സിയിൽ സഭായോഗം സുവിശേഷ വിരോധികൾ തടസപ്പെടുത്തി

ഐപിസി പാലക്കാട് കൂട്ടുപാത സഭയിൽ ഇന്ന് ജൂലൈ 7 ന് സുവിശേഷ വിരോധികൾ സഭായോഗം തടസപ്പെടുത്തി. മതം മാറ്റുന്നുവെന്നാരോപിച്ച് ഒരു കൂട്ടം ബിജെപി ആർഎസ്എസ് പ്രവർത്തകരാണ് സഭാ യോഗത്തിനിടെ തടസപ്പെടുത്താനെത്തിയത്

Jul 8, 2019 - 15:07
 0

ഐപിസി പാലക്കാട് കൂട്ടുപാത സഭയിൽ ജൂലൈ 7 ന് സുവിശേഷ വിരോധികൾ സഭായോഗം തടസപ്പെടുത്തി. മതം മാറ്റുന്നുവെന്നാരോപിച്ച് ഒരു കൂട്ടം ബിജെപി ആർഎസ്എസ് പ്രവർത്തകരാണ് സഭാ യോഗത്തിനിടെ തടസപ്പെടുത്താനെത്തിയത്.. പാസ്റ്റർ ജോസഫ് ജോർജിനോടും വിശ്വാസികളോടും ഭീഷണി സ്വരത്തിൽ സംസാരിക്കുകയും സഭാ യോഗം നിറുത്തി വെയ്ക്കാനാവശ്യപ്പെടുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് ആരാധ സ്വാതന്ത്ര്യം തടസപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ഇടപെടുകയും ആരാധന നടത്താൻ സംരക്ഷണം നല്കുകയും ചെയ്തു.

വിവരമറിഞ്ഞതിനെ തുടർന്ന് DYFI പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0