സൂററ്റിൽ പാസ്റ്റർ സുരേഷിനും ഭാര്യക്കും ക്രൂര മർദ്ദനം

Pastor Suresh and Wife attacked in Surat

Jul 4, 2023 - 17:43
 0

സൂററ്റിൽ സിറ്റി ഐ.പി.സി ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ സുരേഷും ഭാര്യയും സഭയിലെ സഹോദരങ്ങളും ഞായറാഴ്ച സഭാരാധനക്ക് ശേഷം വൈകുന്നേരം സഭയുടെ ഔട്ട് സ്റ്റേഷനിൽ പ്രാർത്ഥന നടത്തികൊണ്ടിരുന്നപ്പോൾ സുവിശേഷ വിരോധികളുടെ ക്രൂര പീഡനത്തിന് ഇരയായി. ഹിന്ദിക്കാരണ് ഇവിടെ കൂടിവരുന്നത്. പാസ്റ്ററെയും ഭാര്യയെയും മർദിച്ചപ്പോൾ തടയാൻ ശ്രമിച്ച വിശ്വാസികളെയും മർദിച്ചു. ആരും ഫോട്ടോയും വീഡിയോയും എടുക്കാതിരിക്കാൻ എല്ലാവരുടെയും മൊബൈൽ ഫോണുകൾ ആദ്യം തന്നെ പിടിച്ചു വാങ്ങിച്ചു, മണിപ്പൂരിൽ നടക്കുന്നതുപോലെ തന്നെ ഇവിടെയും ആക്കും എന്ന് വന്നവർ പറയുന്നുണ്ടായിരുന്നു.

ഇനിയും ഇവിടെ മീറ്റിംഗ് നടത്തിയാൽ വീണ്ടും പ്രശ്നം ഉണ്ടാക്കും എന്ന് പറഞ്ഞാണ് അവർ പോയത്. മുഖത്തും ശരീരത്തും മർദ്ദനം മുഖാന്തരം ഉണ്ടായ പരുക്കുകളാൽ വേദനയിൽ ആയിരിക്കുന്ന ദൈവദാസനെയും കുടുംബത്തെയും ദൈവമക്കളെയും പ്രാർത്ഥനയിൽ ഓർത്താലും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0