ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ജനറൽ കൺവെൻഷൻ ജനു.18 മുതൽ

Phildephia Gospel Church of God in India General Convention from 18th January

Jan 13, 2023 - 16:25
Jan 20, 2023 - 03:56
 0

ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ദൈവസഭയുടെ 39-ാമത് ജനറൽ കൺവെൻഷൻ  ജനുവരി 18 ബുധൻ മുതൽ 22 ഞായർ രാത്രി വരെ പാമ്പാടി എംജിഎം ഹൈസ്കൂളിന് സമീപമുള്ള  ജി.എം.ഡി ഓഡിറ്റോറിയത്തിൽ നടക്കും. ദൈവസഭ പ്രസിഡന്റ് റവ.ഡോ.ബേബി മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ അജി ആന്റണി റാന്നി, പാസ്റ്റർ എബി എബ്രഹാം കോട്ടയം, പാസ്റ്റർ ജോയി പാറക്കൽ, പാസ്റ്റർ ടി ഡി ബാബു എറണാകുളം, പാസ്റ്റർ സോളമൻ പൗലോസ് കൊട്ടാരക്കര എന്നിവർ പ്രസംഗിക്കും.  യേശുദാസ് ജോർജ് നയിക്കുന്ന ഹോളി ഹാർപ്പ്സ് ചെങ്ങന്നൂർ ഗാനശുശ്രൂഷ നിർവഹിക്കും.

കൺവെൻഷനോട് അനുബന്ധിച്ച് ബൈബിൾ ക്ലാസുകൾ, ജനറൽബോഡി യോഗം, യൂത്ത്- സൺഡേ സ്കൂൾ- സഹോദരീസമാജം വാർഷിക മീറ്റിങ്ങുകൾ, ഇവാഞ്ചലിസം പ്രോഗ്രാം, സുവിശേഷ റാലി, ആരാധന, സ്നാന ശുശ്രൂഷ, കർതൃമേശ എന്നിവ നടക്കും. കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായി ദൈവസഭ പ്രസിഡന്റ് ജനറൽ കൺവീനറായും, പ്രോഗ്രാം കമ്മിറ്റി- സെന്റർ പാസ്റ്റേഴ്സ്, പബ്ലിസിറ്റി:  പാസ്റ്റർ രാജു ജോർജ്, സ്വാഗതസംഘം ലീഡർ: പാസ്റ്റർ എൻ.ഡി ജിജോ, പ്രയർ ലീഡർ: പാസ്റ്റർ ദാനിയൽ ചാക്കോ, മ്യൂസിക് ലീഡർ: പാസ്റ്റർ ബിബിൻ മാത്യു, ഫുഡ്: ഇവാ.എ കെ രാജു, ലൈറ്റ് ആൻഡ് സൗണ്ട്: ഇവാ.ബോവസ് സണ്ണി, ഓഫീസ്:  ജനറൽ സെക്രട്ടറി,  സ്റ്റേജ്: പാസ്റ്റർ ജോബി ജോസഫ്, പാസ്റ്റർ പി എം രാജു,  അക്കോമഡേഷൻ:  പാസ്റ്റർ ടി. ജെ തോമസ് എന്നിവരുടെ നേതൃത്വത്തിൽ 51 അംഗ കമ്മിറ്റി പ്രവർത്തിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0