ബ്രസീലിൽ വിമാനം വീട്ടിലേക്ക് ഇടിച്ചുകയറി; 10 പേർ വെന്ത് മരിച്ചു; 17 പേർക്ക് പരിക്കേറ്റു | Plane crash in Brazil
ബ്രസീലിൽ വിമാനം വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു (Plane crash in Brazil). 62 യാത്രക്കാരുമായി ഒരു ചെറുവിമാനം ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ പ്രവിശ്യയിൽ നിന്ന് സാവോ പോളോ പ്രവിശ്യയിലേക്ക് പോവുകയായിരുന്നു. സാവോപോളോ പ്രവിശ്യയിലെ ഗ്രാമഡോ നഗരത്തിന് സമീപം പറക്കുന്നതിനിടെ പൈലറ്റിന് വിമാനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടു. പൈലറ്റ് ഏറെ നേരം ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും, വിജയിച്ചില്ല.
തുടർന്ന് ജനവാസ കേന്ദ്രത്തിലെ വീട്ടിലേക്ക് വിമാനം ഇടിച്ച് കയറുകയും , തീ പിടിക്കുകയുമായിരുന്നു . അപകടത്തിൽ 10 പേർ വെന്തുമരിക്കുകയും ദാരുണമായി മരിക്കുകയും ചെയ്തു. 17 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ ബ്രസീൽ പ്രസിഡൻ്റ് ഇനാസിയോ ലുല ഡ സിൽവ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു-സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.