പി വൈ എം ന്റെ “Virtual Annual Camp 2021” ഓഗസ്റ്റ് മാസം 19, 20, 21 തീയതികളിൽ

Aug 5, 2021 - 11:36
 0
പി വൈ എം ന്റെ “Virtual Annual Camp 2021” ഓഗസ്റ്റ് മാസം 19, 20, 21 തീയതികളിൽ

ദൈവസഭയുടെ യുവജനപ്രസ്ഥാനമായ പി വൈ എം ന്റെ “Virtual Annual Camp 2021” ഓഗസ്റ്റ് മാസം 19, 20, 21 തീയതികളിൽ നടത്തപ്പെടുന്നു. അനുഗ്രഹീതരായ ദൈവഭൃത്യന്മാർ നേതൃത്വം നൽകുന്ന ഗാനശുശ്രൂഷയും കൗൺസലിംഗുകളും ദൈവവചനശുശ്രൂഷയും ഈ ക്യാമ്പിലൂടെ നമ്മുടെ യൗവനക്കാർക്ക് അവർ ആയിരിക്കുന്ന ഇടങ്ങളിൽ ഇരുന്ന് അനുഭവിപ്പാൻ ദൈവം സുവർണ്ണാവസരം നൽകിയിരിക്കുകയാണ്.

ഡോ. സജി കുമാർ കെ പി, പാസ്റ്റർ പ്രിൻസ് തോമസ്, ബ്രദർ സുജിത് എം സുനിൽ, പാസ്റ്റർ രാജേഷ് ഏലപ്പാറ, ഡോ. രാജു കെ ജോർജ്, പാസ്റ്റർ ബിനു ജോസഫ്, സിസ്റ്റർ ആനി ജോർജ് എന്നിവർ ദൈവവചനത്തിൽ നിന്നു ശുശ്രൂഷിക്കുകയും പാസ്റ്റർ ലോർഡ്സൺ ആൻ്റണി, സിസ്റ്റർ പെർസിസ് ജോൺ എന്നിവർ വർഷിപ്പ് ലീഡ് ചെയ്യുന്നു.
ഈ അന്ത്യകാലത്ത് ദൈവകൃപയിൽ നിൽപ്പാൻ യൗവനക്കാർക്കു ദൈവം കൃപ നൽകട്ടെ. ക്യാമ്പ് യൗവനക്കാർക്കു ആത്മീയ ഉദ്ധാരണത്തിനും അനുഗ്രഹത്തിനും കാരണമാകേണ്ടതിനു നിങ്ങളുടെ സഹകരണവും പ്രാർത്ഥനയും അപേക്ഷിക്കുന്നു. എന്ന് പി വൈ എം ഭാരവാഹികൾ.