പി വൈ പി എ മാവേലിക്കര ഈസ്റ്റ് സെന്റർ ആത്മീയ യുവജന സംഗമത്തിന് അനുഗ്രഹീതമായ സമാപ്തി

Nov 1, 2022 - 01:43
 0

പിവൈപിഎ മാവേലിക്കര ഈസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഐപിസി കുറത്തികാട് ബെഥെൽ സഭയിൽ വെച്ച് നടത്തിയ യുവജന ആത്മീയ സംഗമം സമാപിച്ചു. ടിബിൻ, ഗ്ലാഡ്വിൻ, സോന എന്നിവർ സംഗീത ശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നൽകി. ഐപിസി മാവേലിക്കര ഈസ്റ്റ്‌ സെന്റർ പാസ്റ്റർ പാസ്റ്റർ തോമസ് ഫിലിപ്പ് യോഗം പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്തു. ഡോ. ജെയിംസ് ജോർജ് വെൺമണി ക്ലാസുകൾ നയിച്ചു. 2021ലെ താലന്ത് പരിശോധന വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സെന്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ തോമസ് എബ്രഹാം, സെക്രട്ടറി പാസ്റ്റർ ജെയിംസ് എബ്രഹാം തുടങ്ങി സെന്ററിലെ വിവിധ ദൈവദാസന്മാർ ഈ മീറ്റിംഗിൽ പങ്കെടുത്തു. ഏകദേശം 250പേർ യോഗത്തിൽ പങ്കെടുത്തു.


ഡിസ്ട്രിക്ട് പിവൈപിഎ പ്രസിഡന്റ്‌ ജസ്റ്റിൻ രാജ്, വൈസ് പ്രസിഡന്റ്‌, ഇവാ. റ്റിജു ജോസ്, സെക്രട്ടറി പാസ്റ്റർ സൈജുമോൻ, പബ്ലിസിറ്റി കൺവീനർ സോബിൻ ശമൂവേൽ, റോജൻ സാമുവേൽ, ബിബിൻ വർഗീസ്, ആലപ്പുഴ മേഖല പിവൈപിഎ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ലിജു പി, മുൻ ജോയിന്റ് സെക്രട്ടറി, ജിജോ ജോർജ് എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0