കോട്ടയം മൂന്നിലവില്‍ ലാറ്റക്സ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം

Nov 13, 2023 - 07:50
 0

കോട്ടയം ഈരാറ്റുപേട്ട മൂന്നിലവില്‍ കൊക്കോ റബര്‍ ലാറ്റക്സ് ഫാക്ടറിയില്‍ തീപിടിത്തം.രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. ലോഡ് കയറ്റി നിർത്തിയിട്ടിരുന്ന ലോറിയും തീപിടിത്തത്തില്‍ കത്തി നശിച്ചു. ഗോഡൗണിലേക്കും ജീവനക്കാർ താമസിക്കുന്ന സ്ഥലത്തേക്കും തീപടർന്നെന്നാണ് വിവരം.

 കടപുഴ പാലം തകർന്നു കിടക്കുന്നതിനാൽ കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള യൂണിറ്റിന് സംഭവ സ്ഥലത്ത് എത്തുന്നതില്‍ തടസം നേരിട്ടു. തുടർന്ന് 10 കിലോമീറ്ററോളം സഞ്ചരിച്ച് നെല്ലാപ്പാറ മേച്ചാൽ വഴിയാണ് വാഹനം ഫാക്ടറിക്ക് സമീപത്തേക്ക് എത്തിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0