ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 30 മുതൽ | Sharon Fellowship Church

Oct 21, 2022 - 21:33
Oct 21, 2022 - 23:03
 0

ശാരോൻ ഫെലോഷിപ്പ് ചർച്ച് (Sharon Fellowship Church) ജനറൽ കൺവൻഷൻ നവംബർ 30 ബുധൻ മുതൽ ഡിസംബർ 4 ഞായർ വരെ തിരുവല്ലാ ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. “സമയം അടുത്തിരിക്കുന്നു” (വെളിപ്പാട് 1:3)” എന്നതാണ് കൺവൻഷൻ തീം.

അനുഗ്രഹീതരായ പ്രഭാഷകർ ദൈവവചനം പ്രസംഗിക്കും. ദിവസവും വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങൾ കുടാതെ, പാസ്റ്റേഴ്സ് കോൺഫ്രൻസ്, മിഷൻ സമ്മേളനം, ധ്യാന യോഗങ്ങൾ, ബൈബിൾ സ്റ്റഡി, സി ഇ എം, സൺഡേ സ്കൂൾ, വനിതാ സമാജം സമ്മേളനങ്ങൾ എന്നിവ പകൽ സമയങ്ങളിൽ നടക്കും. ഡിസംബർ 4 ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും.

കൺവൻഷൻ്റെ അനുഗ്രഹകരമായ നടത്തിപ്പിനായി വിവിധ സബ് കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.
നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, ,വൈസ് പ്രസിഡന്റ്‌മാരായ പാസ്റ്റർ ജോൺസൺ കെ. ശമുവേൽ, പാസ്റ്റർ ജേക്കബ് ജോർജ് കെ., ജനറൽ സെക്രട്ടറിമാരായ പാസ്റ്റർ ഫിന്നി ജേക്കബ്,പാസ്റ്റർ വി ജെ തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0