സോദരി സമാജം ആലപ്പുഴ വെസ്റ്റ് സെന്റർ താലന്ത് പരിശോധന നടന്നു

Oct 13, 2022 - 18:43
Oct 13, 2022 - 19:19
 0

ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ സോദരി സമാജം താലന്ത് പരിശോധന ഇന്ന് നടന്നു. 78 പോയിന്റുകൾ നേടി ഐപിസി ഗില്ഗാൽ കാർത്തികപ്പള്ളി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി വിജയികളായി.

ഐപിസി ബെഥേൽ കണ്ണമംഗലം സോദരി സമാജം 54 പോയിന്റുകളോടെ റണ്ണേഴ്‌സ് അപ്പായി.
ഐപിസി ഫിലദെൽഫിയ തോട്ടപ്പള്ളി 27 പോയിന്റുകൾ നേടി മൂന്നാം സ്ഥാനം നേടി

19 പോയിന്റുകൾ വീതം നേടിയ ഐപിസി ഗില്ഗാൽ കാർത്തികപ്പള്ളി സഭയിലെ സിസ്റ്റർ ബ്ലെസ്സി ജെയിംസ് & സിസ്റ്റർ ജോയിസ് സിജു എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി.

ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ എൻ. സ്റ്റീഫൻ ഉത്ഘാടനം നിർവഹിച്ച താലന്ത് പരിശോധനയ്ക്ക് ഡിസ്ട്രിക്കറ്റ് സോദരി സമാജം ഡിസ്ട്രിക്കറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ സഹോദരിമാരായ ബേബിക്കുട്ടി തോമസ്, ആനി തോമസ്, ആൻസി സാബു, അച്ചാമ്മ മാത്യു എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0