ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്‌ഘാടനം സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ് നിർവഹിച്ചു.

IPC Kerala State Welfare board, IPC

Mar 9, 2023 - 19:01
 0
ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്‌ഘാടനം സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ് നിർവഹിച്ചു.

ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്ഘാടനം സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ് നിർവഹിച്ചു. മാർച്ച് നാലിന് തിരുവനന്തപുരം മരുതൂരിൽ നടന്ന സമ്മേളനത്തിൽ വെൽഫെയർ ബോർഡ് സോഷ്യൽ മീഡിയ സജി മത്തായി കാതേട്ട് അധ്യക്ഷത വഹിച്ചു. വെൽഫെയർ ബോർഡ് ഐ.പി.സി കേരളാ സ്റ്റേറ്റിലെ എല്ലാ ശുശ്രൂഷകർക്കും കൗൺസിൽ അംഗങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും നൽകുന്ന ഇൻഷുറൻസ് പോളിസി വിതരണോദ്ഘാടനവും നടന്നു

ഐപിസി യിലെ ശുശ്രൂഷകന്മാർക്കുള്ള ആക്സിഡന്റ്  ഇൻഷുറൻസ് സ്കീമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ പുതിയതായി രൂപീകരിച്ച സോഷ്യൽ വെൽഫെയർ ബോർഡിന്റെ നേതൃത്വത്തിൽ കേരളത്തിലുള്ള എല്ലാ ഐപിസി പാസ്റ്റേഴ്സിനും മൂന്ന് ലക്ഷം മുതൽ 5 ലക്ഷം വരെ ഉള്ള ആക്സിഡന്റ്  ഇൻഷുറൻസ് സ്കീമിലേക്ക് ചേരാൻ ആഗ്രഹിക്കുന്നവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. 

  കേരള ഐപിസി പാസ്റ്റർമാർ ipc.live - ൽ നിന്നും ഫോം ഡൗൺലോഡ് ചെയ്ത് എടുത്ത് പൂരിപ്പിച്ച് നിങ്ങൾ ഇപ്പോൾ ആയിരിക്കുന്ന സെന്ററിന്റെ സെക്രട്ടറിമാരെയോ കൗൺസിൽ മെമ്പേഴ്സിനെയോ ഏൽപ്പിക്കുവാൻ അറിയിക്കുന്നു. പൂർണ്ണമായും സൗജന്യമായിട്ടാണ് ഈ  സ്കീം നടപ്പിലാക്കുന്നത്.   ഫോമുകൾ പൂരിപ്പിച്ച് ആധാർ കാർഡിന്റെ കോപ്പി സ്വയം അറ്റസ്റ്റ് ചെയ്ത് ഭാരവാഹികളെ ഏൽപ്പിക്കണമെന്ന് ബോർഡ് അംഗങ്ങൾ അറിയിച്ചു. 

             ബോർഡ് അംഗങ്ങൾ

  • ചെയർമാൻ ബ്രദർ സജി മത്തായി
  • വൈസ് ചെയർമാൻ ബ്രദർ ജോസ് ജോൺ കായംകുളം
  • സെക്രട്ടറി..  ബേസിൽ അറക്കപ്പടി 
  •  ജോയിൻ സെക്രട്ടറി.  പാസ്റ്റർ ബോബൻ ക്ലീറ്റസ്
  •  ട്രഷറർ. ബ്രദർ ജോബി എബ്രഹാം
  •  പാസ്റ്റർ ജോൺസൺ (ജനറൽ കോർഡിനേറ്റർ)
  •  ബ്രദർ ജോർജ് തോമസ് വടക്കാഞ്ചേരി (ഫിനാൻസ് കോഡിനേറ്റർ)
  •  ബ്രദർ സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ) എന്നിവരാണ് ബോർഡിന്റെ ഭാരവാഹികൾ

 

കൂടുതൽ വിവരങ്ങൾക്ക് : 94474 86110, 94473 72726