സംസ്ഥാന പി.വൈ.പി.എ മെഗാ ബൈബിൾ ക്വിസ്: ഒരുക്കങ്ങൾ പൂർത്തിയായി; നാളെ (സെപ്റ്റംബർ 29 ഞായറാഴ്ച )കേരളമെങ്ങും ഒന്നാം റൗണ്ട് മത്സരം
സംസ്ഥാന പി വൈ പി എ നടത്തുന്ന മെഗാ ബൈബിൾ ക്വിസ്സിന്റെ ആദ്യഘട്ടം (നാളെ) സെപ്റ്റംബർ 29 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെ കേരളത്തിലെ രജിസ്റ്റർ
സംസ്ഥാന പി വൈ പി എ നടത്തുന്ന മെഗാ ബൈബിൾ ക്വിസ്സിന്റെ ആദ്യഘട്ടം (നാളെ) സെപ്റ്റംബർ 29 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെ കേരളത്തിലെ രജിസ്റ്റർ ചെയ്ത എല്ലാ ഐ.പി.സി സെന്ററുകളിലും സെന്ററടിസ്ഥാനത്തിൽ നടക്കും.
രജിസ്റ്റർ ചെയ്ത അംഗങ്ങൾ ഉച്ചകഴിഞ്ഞ് 2:30ന് തന്നെ അതാത് സെന്റർ പി വൈ പി എ ക്രമീകരിച്ചിരിക്കുന്ന പരീക്ഷ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. അതാത് മേഖലാ / സെന്റർ ഭാരവാഹികൾക്ക് നിർദേശങ്ങൾ, ക്വസ്റ്റിൻ ബുക്ക്‌ലെറ്റ് എത്തിച്ചു നൽകിയിട്ടുണ്ട്. അര മണിക്കൂർ കൊണ്ട് തീരുന്ന മത്സരമാണ് ക്രമീകരിച്ചിരിക്കുന്നത്.
ചോദ്യങ്ങൾ & ഉത്തരങ്ങൾ (മൾട്ടിപ്പിൾ ചോയിസ് ) ഇംഗ്ലീഷ് (KJV) / മലയാളം ഭാഷകളിൽ ലഭ്യമാണ്.
സെന്ററുകളിൽ നിന്നും വിജയിക്കുന്ന ആദ്യ മൂന്ന് മത്സരാർത്ഥികൾ ഒക്ടോബർ 12 ന് സംസ്ഥാന തലത്തിൽ നടക്കുന്ന നോക്ക് ഔട്ട് റൗണ്ടിൽ പങ്കെടുക്കുവാൻ രാവിലെ 8:30ന് കുമ്പനാട്ട് റിപ്പോർട്ട് ചെയ്യണം. നോക്ക് ഔട്ട് റൗണ്ട് രാവിലെ 9 മണിക്ക് ആരംഭിക്കും.
ഗ്രാൻഡ് ഫിനാലെ പവർവിഷൻ സ്റ്റുഡിയോയിൽ ഒക്ടോബർ 14ന് നടക്കും.
യുവജനങ്ങൾ ബൈബിൾ വായനയ്ക്കായി കൂടുതൽ സമയം കണ്ടെത്തുക, ആത്മീയമായി മുന്നേറുക എന്ന ലക്ഷ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന പ്രസ്തുത പ്രോഗ്രാമിൽ മൊത്തം ഒരു ലക്ഷം രൂപയുടെ സമ്മാനതുകയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് നല്കുന്നത്.
2019-2020 വർഷത്തെ പി വൈ പി എ അംഗത്വം പുതുക്കിയവരും 100 രൂപ (ഇതിൽ ₹50 സംസ്ഥാന പി വൈ പി എയ്ക്കും ₹50/- സെന്റർ പി വൈ പി എയ്ക്കും ലഭിക്കും ) നൽകി രജിസ്റ്റർ ചെയ്തവർക്കു മാത്രമേ മത്സരത്തിൽ പങ്കെടുക്കുവാൻ അനുവാദമുള്ളൂ
മത്സര ക്രമീകരണവുമായി സംശയനിവാരണങ്ങൾക്ക് : പാസ്റ്റർ മനോജ് മാത്യു ജേക്കബ് :9562619606