ടാബർനാക്കിൾ പെന്തക്കോസ്ത് സഭയുടെ (TPC) മൂന്നാമത് കോൺഫറൻസ് ജൂൺ 01, 02 തീയതികളിൽ നടക്കും

Tabernacle Pentecost Church 3rd Annual Conference

May 20, 2024 - 09:43
 0

സൗത്ത് വെയിൽസിലെ മലയാളി പെന്തക്കോസ്ത് കൂട്ടായ്മയായ ടാബർനാക്കിൾ പെന്തക്കോസ്ത് സഭയുടെ (TPC) മൂന്നാമത് വാർഷിക കോൺഫറൻസ് ജൂൺ 01, 02 (ശനി, ഞായർ) തീയതികളിൽ നടക്കും. ന്യൂപോർട്ട് പിൽ മില്ലേനിയം സെന്ററിൽ (Pill Millennium Center, Courtrybella Terrace, Newport) വച്ചു നടക്കുന്ന യോഗങ്ങളിൽ മുഖ്യ പ്രഭാഷകനായി അനുഗ്രഹിത കൺവൻഷൻ പ്രാസംഗകനും ഓക്ലഹോമയിലെ ഐ.പി.സി ഹെബ്രോൺ സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ഷിബു തോമസ് ഓക്ലഹോമ ദൈവ വചനത്തിൽ നിന്ന് ശുശ്രുഷിക്കും.

ടാബർനാക്കിൾ പെന്തകോസ്ത് ചർച്ച് ക്വയർ അനുഗ്രഹീത ആരാധനയ്ക്ക് നേതൃത്വം നൽകുന്നു. റ്റി.പി.സിയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പ്രിൻസ് പ്രയ്‌സൺ യോഗങ്ങൾക്ക് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0