താബോർ ബൈബിൾ കോളജിന്റെ ഗ്രാജുവേഷൻ സർവീസ് നടന്നു

Oct 12, 2022 - 02:06
Oct 12, 2022 - 04:52
 0

ഐ.പി.സി തിരുവനന്തപുരം താബോർ സഭ നടത്തിവരുന്ന താബോർ ബൈബിൾ കോളജിന്റെ ഗ്രാജുവേഷൻ സർവീസ് (8-10 -22) രാവിലെ 9 മണി മുതൽ നടന്നു. 20 പേർ വേദ വചന പഠനം പൂർത്തീകരിച്ച് സർട്ടിഫിക്കേറ്റുകൾ സ്വീകരിച്ചു. ഇന്ത്യാ ബൈബിൾ കോളജ് ആന്റ് സെമിനാരിയുടെ പ്രിൻസിപ്പൽ ഡോക്ടർ സാജു ജോസഫ് ചീഫ് ഗസ്റ്റായിരുന്നു. ഐ.പി സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ്, താബോർ സഭ ശുശ്രുഷകൻ പാസ്റ്റർ വി.പി. ഫിലിപ്പ്, ഡോക്ടർ സാബു ജോൺ, ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ മെബറും , സഭാ സെക്രട്ടറിയുമായ  ബിനു വി ജോർജ്ജ്, എന്നിവർ പ്രസംഗിച്ചു. കോളജ് ഡീൻ പി ജി മത്തായി  വിശദീകരണം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0