ദി ചർച്ച് ഓഫ് ഗോഡ് ഭിലായി കൺവൻഷൻ ജനുവരി 12 മുതൽ

The Church of God Bhilai Convention from 12th January 2023

Jan 11, 2023 - 15:45
 0

ദി ചർച്ച് ഓഫ് ഗോഡ് ഭിലായ് സഭയുടെ വാർഷിക കൺവൻഷൻ ജനുവരി 12 വ്യാഴം മുതൽ 15 ഞായർ വരെ ഭിലായ് നഗർ പ്ലോട്ട് 15/A, സെക്ടർ 6 (വെസ്റ്റ്), വൈ എം സി എ ക്ക് സമീപം നടക്കും.

12 ന് വൈകിട്ട് 6 മണിക്ക് ദി ചർച്ച് ഓഫ് ഗോഡ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ തോമസ് മാമ്മൻ (റായ്പൂർ) ഉൽഘാടനം ചെയ്യും. പാസ്റ്റർ വർഗീസ് മത്തായി ആണ് പ്രഭാഷകൻ. സിസ്റ്റർ പെർസിസ് ജോൺ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോബെൻസൺ ബെന്നി കൺവൻഷന് നേതൃത്വം നൽകും. “ഏലിയാവിൻ്റെ കാലഘട്ടം”എന്നതാണ് ചിന്താവിഷയം. 12 മുതൽ 14 വരെ വൈകിട്ട് 6 നും 13,14 (വെള്ളി, ശനി) ദിവസങ്ങളിൽ രാവിലെ 9 മുതലും പൊതുയോഗങ്ങൾ നടക്കും. ഞായറാഴ്ച രാവിലെ 9ന് സഭായോഗം നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0