ബൈബിള്‍ ക്ളാസ്സില്‍ പങ്കെടുത്തുകൊണ്ടിരുന്ന പാസ്റ്ററുടെ ഭാര്യ വെടിയേറ്റു മരിച്ചു

ചര്‍ച്ചിനുള്ളില്‍ ബൈബിള്‍ ക്ളാസ്സില്‍ പങ്കെടുത്തുകൊണ്ടിരുന്ന പാസ്റ്ററുടെ ഭാര്യ ദിശതെറ്റിവന്ന വെടിയുണ്ടയേറ്റു മരിച്ചു. യു.എസിലെ അലബാമയില്‍ പ്രിച്ചാര്‍ഡിലെ എവര്‍ലാസ്റ്റിങ് ലൈഫ് ഹോളിനസ്സ് ചര്‍ച്ചിനുള്ളിലായിരുന്ന ഗ്രേസ് കാര്‍ട്ടര്‍ (65) ആണ് മരിച്ചത്.

Jan 12, 2022 - 23:42
 0

ചര്‍ച്ചിനുള്ളില്‍ ബൈബിള്‍ ക്ളാസ്സില്‍ പങ്കെടുത്തുകൊണ്ടിരുന്ന പാസ്റ്ററുടെ ഭാര്യ ദിശതെറ്റിവന്ന വെടിയുണ്ടയേറ്റു മരിച്ചു.

യു.എസിലെ അലബാമയില്‍ പ്രിച്ചാര്‍ഡിലെ എവര്‍ലാസ്റ്റിങ് ലൈഫ് ഹോളിനസ്സ് ചര്‍ച്ചിനുള്ളിലായിരുന്ന ഗ്രേസ് കാര്‍ട്ടര്‍ (65) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

ചര്‍ച്ചിനുള്ളില്‍ ബൈബിള്‍ ക്ളാസ്സ് നടക്കുമ്പോള്‍ പുറത്തുനിന്നും ഉള്ള ഒരു യുവതി വെടിവെയ്ക്കുകയായിരുന്നു. പക്ഷെ ഉന്നംതെറ്റി ചര്‍ച്ചിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന് ഗ്രേസിന്റെ നെഞ്ചത്ത് തുളച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

വെടിവെച്ച പെണ്‍കുട്ടി കെയ്ലിന്‍ ക്രിസ്റ്റീന (26) ആണെന്നു തിരിച്ചറിഞ്ഞു. യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായി വെടിവെച്ചതിനാണ് അറസ്റ്റ്.

സംഭവത്തില്‍ ഭര്‍ത്താവ് പാസ്റ്റര്‍ സെസില്‍ കാര്‍ട്ടറും കുടുംബവും യുവതിയോടു ക്ഷമിക്കുകയുണ്ടായി. തങ്ങള്‍ക്ക് ദുഃഖവും പ്രയാസവും ഉണ്ടായെങ്കിലും ദൈവനാമത്തില്‍ ക്ഷമിക്കുന്നുവെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0