റ്റി.പി.എം സഭയുടെ പ്രാർത്ഥന വാരം മാർച്ച് 25 മുതൽ

TPM Church Prayer Week

Mar 15, 2024 - 08:26
Mar 15, 2024 - 08:26
 0

 മുഴു  ലോകത്തിലും ഉള്ള ദി പെന്തെക്കൊസ്ത് മിഷൻ സഭകളിൽ ഈസ്റ്റർ വാരം മാർച്ച് 25 തിങ്കൾ മുതൽ 30 ശനി വരെ ലോകസമാധാനത്തിനും സഭയുടെ ആത്മീയ ഉണർവിനും രാജ്യത്തിന്റെ ഐക്യത്തിനും മതനിരപേക്ഷ മൂല്യങ്ങൾക്കും വേണ്ടി ശുശ്രൂഷകരും ദൈവജനങ്ങളും ഉപവാസത്തോടും പ്രാർത്ഥനയോടും ദൈവസന്നിധിയിൽ ആയിരിക്കണമെന്ന് ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു. 

കേരളത്തിലെ 12 സെന്ററുകൾ ഉൾപ്പടെ ഇന്ത്യയിലെ 43 സെന്ററുകളിലും ലോകത്തിലെ 65 ൽ പരം രാജ്യങ്ങളിലുമുള്ള സഭയുടെ ശുശ്രൂഷകരും വിശ്വസികളും ഉപവാസത്തോടും പ്രാർത്ഥനയോടും യോഗങ്ങളിൽ പങ്കെടുക്കും. മാർച്ച് 25 മുതൽ 30 വരെ രാവിലെ 9.30 മുതൽ 12.30 വരെയും വൈകിട്ട് 6.30 മുതൽ 8.30 വരെയുമാണ് യോഗങ്ങൾ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0