റ്റി.പി.എം ഇന്റർനാഷണൽ യൂത്ത് ക്യാമ്പ് ചെന്നൈയിൽ

Oct 28, 2022 - 22:35
Oct 28, 2022 - 22:52
 0

ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ വാർഷിക അന്തർദേശീയ യുവജന ക്യാമ്പ് നവംബർ 24 മുതൽ 27 വരെ സഭാ ആസ്ഥാനമായ ചെന്നൈ ഇരുമ്പല്ലിയൂരിലെ റ്റി.പി.എം ക്യാമ്പസിൽ നടക്കും. ‘ആകയൽ നിങ്ങൾ പുറപ്പെടു’ എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം.


14 മുതൽ 30 വയസ്സ് വരെയുള്ള അവിവാഹിതരായ യുവതി – യുവാക്കൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. വ്യാഴാഴ്ച രാവിലെ 10 മണിക്ക്‌ പ്രാരംഭയോഗം ആരംഭിക്കും തുടർന്ന് 27 ന് വിശുദ്ധ സഭായോഗത്തോട് യുവജന ക്യാമ്പ് സമാപിക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നി ഗ്രൂപ്പ് തിരിച്ചു യുവതി യുവാക്കന്മാർക് പ്രത്യേകം യോഗങ്ങൾ നടക്കും. ബൈബിൾ സ്റ്റഡി ഉൾപ്പെടെ എല്ലാ യോഗങ്ങളും ചിന്താവിഷയത്തെ ആസ്പദമാക്കി നടക്കും. ഗ്രൂപ്പ് ഡിസ്കഷൻ, അനുഭവ സാക്ഷ്യങ്ങൾ, ഡിബൈറ്റ്, വിവിധ ഭാഷകളിൽ ഗാന പരിശീലനം, ഉണർവ് യോഗങ്ങളും ഉണ്ടായിരിക്കും.


യുവജന ക്യാമ്പന്റെ അനുഗ്രഹത്തിനായി മുഴു ലോകത്തിലും ഉള്ള റ്റി.പി.എം സഭകളിൽ ഉപവാസ പ്രാർത്ഥനയും നടക്കും. സണ്ടേസ്കൂൾ അധ്യപകരും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് ക്രമീകരണങ്ങൾ ഒരുക്കും. സഭുടെ പ്രധാനശുശ്രൂഷകര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ എയർപോർട്ടിൽ നിന്നും പ്രത്യേക ബസ്‌ സർവീസുകള്‍ ഇരുമ്പല്ലിയൂരിലേക്ക് ഉണ്ടായിരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0