യുഎഇ റീജിയൻ സിഇഎം - സൺഡേ സ്കൂൾ വാർഷികം; റാസ് അൽ ഖൈമ ശാരോൻ ജേതാക്കൾ

UAE Region CEM Sunday School Anniversary

Feb 7, 2023 - 18:47
 0

യുഎഇ(UAE) റീജിയൻ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ്(CEM) സൺഡേ സ്കൂൾ സംയുക്ത വാർഷികം ഫെബ്രുവരി 4 ശനിയാഴ്ച്ച ഷാർജ യൂണിയൻ ചർച്ചിൽ നടന്നു. ശാരോൻ ഫെല്ലോഷിപ്പ് യുഎഇ റീജിയൻ സെക്രട്ടറി പാസ്റ്റർ കോശി ഉമ്മൻ അധ്യഷത വഹിച്ച യോഗത്തിൽ യുഎഇ റീജിയൻ കോർഡിനേറ്റർ പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. റീജിയൻ സിഇഎം പ്രസിഡന്റ് പാസ്റ്റർ.സന്തോഷ് സെബാസ്റ്റ്യൻ , സെക്രട്ടറി ബെൻസ് മാത്യു, സൺഡേ സ്കൂൾ ഓർഗനൈസർ സാം മത്തായി എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. റീജിയൻ സഭകളിലെ യുവജനങ്ങൾ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു.

ഡിസംബറിൽ നടന്ന താലന്ത് പരിശോധയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി വിജയികളായ റാസ് അൽ ഖൈമ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് എവർ റോളിങ്ങ് ട്രോഫി പാസ്റ്റർ. ജേക്കബ് ജോർജ് മുണ്ടക്കൽ നൽകി . കൂടാതെ താലന്ത് പരിശോധന സൺഡേ സ്കൂൾ പരീക്ഷ വിജയികൾക്കും ട്രോഫികൾ നൽകി.  

സൺഡേ സ്കൂൾ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ഗ്രാജുവേഷൻ, പത്തു വർഷം പൂർത്തീകരിച്ച സൺഡേ സ്കൂൾ അധ്യാപകർക്കുള്ള ആദരവ്, സിഇഎം മ്യൂസിക്കൽ ആൽബം ' 'പ്രതിസന്ധികളിൽ പ്രത്യാശ’ പ്രകാശനം എന്നിവ യോഗത്തിൻറെ പ്രത്യേകതകൾ ആയിരുന്നു.

യുഎഇ റീജിയൻ സൺഡേ സ്കൂൾ പരീക്ഷ കൺട്രോളർ ഷിബു ജോർജ് നന്ദി പ്രകാശിപ്പിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0