ഇന്ത്യയ്ക്കുവേണ്ടിയുള്ള മുഴുരാത്രി പ്രാർഥന മാർച്ച് 28 മുതൽ ഡൽഹിയിൽ
സഭാവ്യത്യാസമില്ലാതെ ഭാരതത്തിനുവേണ്ടി പ്രാർഥിക്കാൻ മുഴുരാത്രി പ്രാർഥന ഡൽഹിയിൽ ഒരുക്കുന്നു. ന്യൂഡൽഹി രജൗരി ഗാർഡനിൽ ഫ്‌ലോറൻസ് ബൈകോഹ്ലി യിൽ വെച്ച് മാർച്ച് 28 - 30 വരെ മൂന്നു രാത്രികളിലാണു മുഴുരാത്രി പ്രാർഥന നടത്തപ്പെടുന്നത്. രാത്രി 9.30 മുതൽ രാവിലെ 4.30 വരെയുമാണു പ്രാർഥന. ശക്തമായ സന്ദേശങ്ങൾ, ആത്മീയ ഗാനശുശ്രൂഷ, ആരാധന എന്നിവ ഉണ്ടായിരിക്കും.
Also Read: ഉത്തർപ്രദേശ് : മതപരിവർത്തനം നടത്തിയെന്നാരോപിച്ച് രണ്ട് പാസ്റ്റർമാർ അറസ്റ്റിൽ
ഏജി ഇന്ത്യ ജനറൽ സൂപ്രണ്ടന്റ് റവ. പോൾ തങ്കയ്യ ഡൽഹിയിൽ ആയിരുന്നപ്പോൾ ആയിരക്കണക്കിന് ആളുകൾ ഒരുമിച്ച് നമ്മുടെ ദേശത്തിനുവേണ്ടി പ്രാർഥിച്ച് ഇന്ത്യയെ അനുഗ്രഹിക്കുക എന്ന ദൈവശബ്ദം കേട്ടതാണു ഈ മുഴുരാത്രിപ്രാർഥനയ്ക്കു പദ്ധതിയിട്ടത്. പ്രാർഥനയിൽ പങ്കെടുക്കാൻ പതിനായിരത്തി ലധികം ആളുകൾ തയ്യാറായികഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള ദൈവസഭകൾ ഈ പ്രാർഥനയിൽ ഓൺലൈനിലൂടെയും പങ്കെടുക്കുന്നുണ്ട്. ഭാരതത്തിനുവേണ്ടിയുള്ള ഈ പ്രാർഥനയിൽ ഏവരും പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.