74- മത് കരിയംപ്ലാവ് കൺവെൻഷൻ ജനുവരി 9 മുതൽ

Jan 1, 2023 - 01:04
Jan 1, 2023 - 04:47
 0

WME ദൈവസഭകളുടെ 74 മത് ദേശീയ ജനറൽ കൺവെൻഷൻ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ ജനുവരി 9 നു വൈകിട്ട് 6 മണിക്ക് , ജനറൽ സെക്രട്ടറി പാസ്റ്റർ ജെയിംസ് വി ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന യോഗം, ജനറൽ പ്രസിഡണ്ട് പാസ്റ്റർ ഓ എം രാജുക്കുട്ടി ഉത്‌ഘാടനം ചെയ്യും. ഒരാഴ്ച നീണ്ടുനിൽക്കുന്ന  സമ്മേളനത്തിൽ റവ . ഡോ .ഓ .എം രാജുക്കുട്ടി , ഡോ . ഫിന്നി എബ്രഹാം, റവ . റ്റോമി ജോസഫ് , റവ . അലക്സ് വെട്ടിക്കൽ , റവ. ഡോ . ഇട്ടി എബ്രഹാം, റവ . വി.റ്റി റെജിമോൻ ന്യൂ ഡൽഹി , ഡോ . കെ സി വര്ഗീസ് , റവ . സണ്ണി താഴോൻപള്ളം  എന്നിവർ വചനശുശ്രൂഷ നിർവഹിക്കും. സെലെസ്റ്റിയൽ റിഥം ബാൻഡ് ആരാധകൾക്ക് നേതൃത്വം നൽകും .

ലോകത്തെവിടെയായിരുന്നാലും കണ്‍വന്‍ഷന്‍ ആരാധനയില്‍ സംബന്ധിക്കാവുന്ന വിധത്തില്‍ വിവിധ ക്രിസ്തീയചാനലുകള്‍ തത്സമയസംപ്രേക്ഷണം നിര്‍വഹിക്കും.വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികളും ഇന്ത്യയിക്കു പുറമേ അമേരിക്ക,യൂറോപ്പ്,ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികളും പങ്കെടുക്കും.പെന്തക്കോസ്ത് നേതാക്കളും ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും വിവിധ ദിവസങ്ങളില്‍ പങ്കെടുക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0