ജപ്പാനിൽ ശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ്

Jan 1, 2024 - 14:46
 0
ജപ്പാനിൽ ശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ ശക്തമായ ഭൂചലനം.7.5 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഇതിനോട് അനുബന്ധിച്ച് ജപ്പാൻ കാലാവസ്ഥ ഏജൻസി സൂനാമി മുന്നറിയിപ്പ് അധിക‍ൃതർ നൽകിയിട്ടുണ്ട്.  ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനമുണ്ടായത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. നൈഗാട്ട, ടൊയാമ, ഇഷികാവ തുടങ്ങിയ മേഖലകളിലാണ് സൂനായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സുസു നഗരത്തില്‍ സൂനാമിത്തിരകള്‍ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്

ആളുകളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറാന്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കി. സര്‍ക്കാര്‍ മാധ്യമങ്ങള്‍ വഴിയാണ് അറിയിപ്പ് നല്‍കിയത്. ജപ്പാന്‍ തീരത്തു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് 300 കിലോമീറ്റര്‍ വരെ സൂനാമിത്തിരകള്‍ അടിക്കാന്‍ സാധ്യതയുണ്ടെന്ന് ഹവായ് ആസ്ഥാനമായ പസിഫിക്ക് സൂനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു

അതിനിടെ ഇഷികാവയിലെ വാജിമ സിറ്റിയില്‍ 1.2 മീറ്റര്‍ സൂനാമി ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നോട്ടോയില്‍ അഞ്ച് മീറ്റര്‍ വരെ ഉയരമുള്ള രാക്ഷസത്തിരമാലകള്‍ അടിക്കുമെന്നാണ് ജപ്പാന്‍ മെറ്റീരിയോളജിക്കല്‍ ഏജന്‍സി വ്യക്തമാക്കുന്നത്