ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ (NICOG) പ്രസിഡന്റായി സീനിയർ പാസ്റ്റർ റവ. ഡോ. ആർ എബ്രഹാം ചുമതലയേറ്റു
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ (NICOG) പ്രസിഡന്റായി സീനിയർ പാസ്റ്റർ റവ. ഡോ. ആർ എബ്രഹാം ചുമതലയേറ്റു .
ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻ്റായി പാസ്റ്റർ ആർ. ഏബ്രഹാം ചുമതലയേറ്റു. പാസ്റ്റർ വി.എ തമ്പിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡൻ്റ് ചുമതലയേറ്റത്. കഴിഞ്ഞ 46 വർഷമായി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൻ്റെ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച് വരുന്ന പാസ്റ്റർ ആർ. ഏബ്രഹാം പവ്വർ വിഷൻ TV മാനേജിംഗ് ഡയറക്ടറാണ്. ഡൽഹിയിലെ ക്യാപിറ്റൽ ക്രിസ്ത്യൻ സെന്റർ ചർച്ചിന്റെ സീനിയൻ പാസ്റ്ററായ പാസ്റ്റർ ആർ. ഏബ്രഹാം നോർത്ത് ഇന്ത്യയിലെ സഭയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
Read in English: Senior Pastor Rev.Dr. R. Abraham took charge as President of New India Church of God (NICOG) |
Also Read:പാസ്റ്റർ ആർ. റവ.ഡോ. ആർ.എബ്രഹാം, ന്യൂ ഇന്ത്യ ദൈവസഭയുടെ (NICOG) യുടെ പുതിയ പ്രസിഡന്റ്
ജനറൽ സെക്രട്ടറിയായി പാസ്റ്റർ ബിജു തമ്പി ചുമതലയേറ്റു. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന വിഷൻ റെസ്ക്യൂ(Vision Rescue)വിൻ്റെ പ്രസിഡൻ്റായ പാസ്റ്റർ ബിജു തമ്പി പാസ്റ്റർ വി. എ തമ്പിയുടെ മൂത്ത മകനാണ്.
Follow us: Facebook Instagram| Telegram| Youtube
കഴിഞ്ഞ 35 വർഷങ്ങളായി മുംബൈ വിക്രോളി സഭാശുശ്രൂഷകനായ പാസ്റ്റർ റ്റി.റ്റി ഏബ്രഹാം (മുംബൈ) വൈസ് പ്രസിഡൻ്റായി ചുമതലയേറ്റു. ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൻ്റെ ആദ്യ സഭകളിൽ ഒന്നായ തൈമറവുംകര സഭയിൽ നിന്നും ആദ്യമായി സുവിശേഷവേലയ്ക്ക് ഇറങ്ങിയ കർത്തൃദാസൻ കഴിഞ്ഞ അൻപതിൽ പരം വർഷങ്ങളായി ദൈവവേലയിലായിരിക്കുന്നു.
ജനറൽ ട്രഷറാറായി ചുമതലയേറ്റ പാസ്റ്റർ നൂറുദ്ദീൻ മുള്ള 1985 മുതൽ സഭാശുശ്രൂഷകനായി സേവനം അനുഷ്ഠിക്കുന്നു. അനുഗ്രഹീത പ്രസംഗകനായ കർത്തൃദാസൻ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് പ്രസിഡൻ്റും ബൽഗാം സഭാ സീനിയർ ശുശ്രൂഷകനുമാണ്.
സെപ്റ്റംബർ 29ന് ചങ്ങനാശ്ശേരി കോണ്ടൂർ റിസോർട്ടിൽ കൂടിയ നാഷണൽ എക്സിക്യൂട്ടീവ് മീറ്റിംഗിൽ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ റ്റി.എം കുരുവിള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
Follow us: Facebook Instagram| Telegram| Youtube