മതപരിവർത്തനം ആരോപിച്ച് പള്ളി തകർത്ത സംഭവം: അഞ്ച് പേർ അറസ്റ്റിൽ

Jan 4, 2023 - 02:14
Jan 4, 2023 - 16:03
 0
മതപരിവർത്തനം ആരോപിച്ച് പള്ളി തകർത്ത സംഭവം: അഞ്ച് പേർ അറസ്റ്റിൽ

മതപരിവർത്തനം ആരോപിച്ച് പള്ളി തകർത്ത സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ബിജെപി ജില്ലാ തലവൻ ഉൾപ്പെടെ അഞ്ച് പേരെയാണ് ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മതപരിവർത്തനം ആരോപിച്ച് പ്രദേശവാസികൾ നാരായൺപുർ ജില്ലയിലുള്ള പള്ളി തകർക്കുകയായിരുന്നു. 

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമതത്തി ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലധാക്ഷ്യ രൂപ്സയെ, അങ്കിത് നന്ദി, അതുൽ നെതാം, ഡോമൻദ് യാദവ് എന്നീ പ്രതികളെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 

2022 ഡിസംബർ 31-ന്, ആദിവാസി വിഭാഗങ്ങളും ക്രിസ്ത്യൻ ഗോത്രവർഗക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. തുടർന്ന് മതപരിവർത്തനങ്ങൾക്കെതിരെ ഗോത്രവർഗ സമുദായങ്ങളിലെ അംഗങ്ങൾ പ്രതിഷേധ റാലികൾ നടത്തി. തിങ്കളാഴ്ച ആദിവാസി സമാജം അംഗങ്ങൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ക്രമസമാധാനപാലിനത്തിനായി പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിരുന്നു.

എന്നാൽ പ്രതിഷേധം രൂക്ഷമാവുകയും ജനക്കൂട്ടം പള്ളി തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ച പോലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിനാണ് പരിക്കേറ്റത്.