തമ്പിയുടെ ഹൃദയം (മനുഷ്യ ഹൃദയം )
മനുഷ്യ ഹൃദയം രണ്ടു വിധമാകുന്നു . ഒന്നുകിൽ ദൈവത്തിനുള്ളതായി ദൈവമന്ദിരമോ അല്ലെങ്കിൽ പിശാചിനും പാപത്തിനും അടിമയായി പിശാചിന്റെ പാർപ്പിടമോ ആയിരിക്കും
മനുഷ്യ ഹൃദയം രണ്ടു വിധമാകുന്നു . ഒന്നുകിൽ ദൈവത്തിനുള്ളതായി ദൈവമന്ദിരമോ അല്ലെങ്കിൽ പിശാചിനും പാപത്തിനും അടിമയായി പിശാചിന്റെ പാർപ്പിടമോ ആയിരിക്കും .മനുഷ്യന്റെ ഗുണ ലക്ഷണങ്ങൾ മുഖത്തു പ്രത്യക്ഷമാകുമെങ്കിലും ഹൃദയാവസ്ഥ തിരിച്ചറിയാൻ സാധിക്കുന്നതല്ല. "ചക്കയല്ല ചൂഴ്ന്നു നോക്കുവാൻ ".അത് സൂക്ഷ്മമായി അറിയുന്ന ദൈവം തിരുവചനത്തിൽ അത് വെളിപ്പെടുത്തി കൊടുത്തിരിക്കുന്നു. അത് കൊണ്ട് അന്യന്റെ ഹൃദയമാണ് എന്റെ ഹൃദയാവസ്ഥ എന്നത് ഓരോരുത്തരും ദൈവവചനം വായിച്ചു മനസ്സിലാക്കേണ്ടതാണ് . ഹൃദയാവസ്ഥയ്ക്കനുസൃതമായിട്ടാണ് ഐഹിക നടപ്പും പാരത്രികപ്രാപ്തിയും . ഹൃദയം ഒരു ഭാവനത്തിനു തുല്യം .
അതിൽ വസിക്കുന്നതരാകുന്നു എന്നറിയേണ്ടതാകുന്നു . ഹൃദയം ഒരിക്കലും കുടിയാനില്ലാതിരിക്കില്ല. ദൈവത്തിനു വശമായാ ഹൃദയത്തിൽ നിന്നും ദൈവീകഗുണങ്ങളും പുറപ്പെട്ടു സ്വർഗാനുഭവങ്ങളും പാപത്തിനു വശമായ ഹൃദയത്തിൽ നിന്നും അസുരഗുണങ്ങളും പുറപ്പെട്ടു നരകാനുഭവങ്ങളും ഉണ്ടാക്കും.
ഇതിൽ പത്തു ചിത്രങ്ങളുണ്ട് .അതിൽ എട്ടു ചിത്രങ്ങൾ മനുഷ്യരുടെ മുഖങ്ങളെയും ഹൃദയങ്ങളെയും കാണിക്കുന്നു.പത്തു ചിത്രങ്ങളുടെയും വിവരണത്തിൽ നിന്നും ഓരോരുത്തരും താന്താന്റെ ഹൃദയാവസ്ഥ സൂക്ഷ്മമായി മനസിലാക്കി ദൈവ വശമായ ഹൃദയം പ്രാപിച്ചു ശുദ്ധഹൃദയത്തോടെ പരിശുദ്ധനായ ദൈവത്തെ സേവിച്ചു പോരുവാൻ ഇടയായിതീരുമാറാകട്ടെ .