ഏ.ജി കേരളാ മിഷൻ: മിഷൻ ചലഞ്ച് സെമിനാർ അങ്കമാലിയിൽ; പാസ്റ്റർ ജോർജ് പി. ചാക്കോ പ്രസംഗിക്കും | AG Kerala Mission

Mission Challenge Seminar at Angamaly organsed by AG Kerala Mission

Nov 9, 2024 - 11:26
Nov 12, 2024 - 23:16
 0

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കേരളാ മിഷൻ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന മിഷൻ ചലഞ്ച് സെമിനാർ നവംബർ 12 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ അങ്കമാലി എ.ജി.ചർച്ചിൽ നടക്കും. സുവിശേഷ പ്രഭാഷകനും ക്രൈസ്റ്റ് എ ജി സീനിയർ ശുശ്രുഷകനുമായ പാസ്റ്റർ ജോർജ് പി. ചാക്കോ മുഖ്യ പ്രഭാഷണം നടത്തും. എ.ജി.മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പാസ്റ്റർ ബാബു വർഗീസ് ഉദ്ഘാടനം ചെയ്യുന്ന സെമിനാറിന് കേരളാ മിഷൻ ഡയറക്ടർ പാസ്റ്റർ ചാൾസ് ഗുണശീലൻ അദ്ധ്യക്ഷത വഹിക്കും. ഉത്തര മേഖലാ ഡയറക്ടർ പാസ്റ്റർ എം.ടി.സൈമൺ, അങ്കമാലി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പി.റ്റി. കുഞ്ഞുമ്മൻ, പാസ്റ്റർ ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ സന്ദേശം നല്കും. അങ്കമാലി എ.ജി.ചർച്ച് ഗായകസംഘം ഗാനശുശ്രുഷ നയിക്കും.

പാസ്റ്റർ ചാൾസ് ഗുണശീലനൊപ്പം പാസ്റ്റർമാരായ സ്റ്റീഫൻ ബേബി (അസോ.ഡയറക്ടർ) എൻ.ജി.രാജു (സെക്രട്ടറി) റജിമോൻ സി. ജോയി (ട്രഷറാർ) ഷിബു ജി.ആർ (മീഡിയ കോർഡിനേറ്റർ) എഡ്വിൻ ജോസ് (പ്രയർ കോർഡിനേറ്റർ) സ്റ്റാൻലി പി.വർഗീസ് (പബ്ലിസിറ്റി കൺവീനർ) ബ്രദർ രാജു ജോർജ് (പ്രോഗ്രാം കൺവീനർ) എന്നിവർ കേരളാ മിഷന് നേതൃത്വം നല്കുന്നു.   

വിവരങ്ങൾക്ക് പാസ്റ്റർമാരായ എൻ.ജി.രാജു 9447312275 എഡ്വിൻ ജോസ് 9447826183 എന്നിവരെ ബന്ധപ്പെടുക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0