ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ് സഭയുടെ (ഐ പി സി കുവൈറ്റ്) ആഭിമുഖ്യത്തിൽ റിവൈവൽ മീറ്റിംഗുകൾ
India Pentecost Church of God Kuwait Church- IPC Kuwait organising Revival Meetings

ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ് സഭയുടെ (ഐ പി സി കുവൈറ്റ്) ആഭിമുഖ്യത്തിൽ 2024 ഒക്ടോബർ 20 ഞാറാഴ്ച്ച മുതൽ 26 ശനിയാഴ്ച്ച വരെ രാവിലെ 9.30 മണി മുതൽ 11.30 മണി വരെയും വൈകിട്ട് 7.30 മണി മുതൽ 9 മണി വരെയും അബ്ബാസിയായിലുള്ള ഐ പി സി പ്രയർ ഹാളിൽ വച്ച് റിവൈവൽ മീറ്റിംഗുകൾ നടത്തപ്പെടുന്നു. സുവിശേഷ പ്രഭാഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ ബി മോനച്ചൻ കായംകുളം ദൈവവചന ശുശ്രൂഷ നിർവഹിക്കുന്നു. ഐ പി സി കുവൈറ്റ് ചർച്ച് ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.