സുവിശേഷ മഹായോഗവും സംഗീത വിരുന്നും

Nov 7, 2024 - 09:51
Nov 7, 2024 - 09:54
 0
സുവിശേഷ മഹായോഗവും സംഗീത വിരുന്നും

പി.വൈ.പി.എ കോട്ടയം സൗത്ത് സെന്ററിന്റെയും ഐ. പി. സി ഫിലദൽഫിയ അരീപറമ്പ് സഭയുടെയും ആഭിമുഖ്യത്തിൽ നവംബർ 8,9,10 വെള്ളി ശനി, ഞായർ ദിവസങ്ങളിൽ അമയന്നൂർ ജംഗ്ഷനിൽ കിഴക്കേ നട ഗ്രൗണ്ടിൽ  സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും. ഐ. പി. സി കോട്ടയം സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി ഫിലിപ്പ് ഉത്ഘാടനം ചെയ്യും. ദിവസവും വൈകുന്നേരം 6 മുതൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) , പാസ്റ്റർ അനീഷ് തോമസ് (റാന്നി) , പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ (പള്ളിപ്പാട് ) എന്നിവർ ദൈവ വചനം സംസാരിക്കും.  ടിബിൻ തങ്കച്ചൻ, ഇവാ. എബ്രഹാം ക്രിസ്റ്റഫർ, സിസ്റ്റർ ശ്രേയ എൽസ ജിജി, ജീസൺ ജോർജ് എന്നിവർ ചേർന്ന് സംഗീത ശുശ്രൂഷക്ക്‌ നേതൃത്വം നൽകും. ഇവരോടൊപ്പം പി. വൈ. പി. എ ക്വയറും ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ജിബു മാത്യു, പാസ്റ്റർ ലിജോ തോമസ് , ജോയ്മോൻ ടി. ഡി,   ഫെന്നി സാം ജോൺ  തുടങ്ങിയവർ നേതൃത്വം നൽകും.