സ്പ്രിംഗ് ക്രീക്ക് - പാർക്കർ റോഡിൽ സെപ്റ്റംബർ 7 ശനിയാഴ്ച രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ശ്രീ വിക്ടർ വർഗ്ഗീസ് (സുനിൽ, 45 വയസ്സ്), ഭാര്യ ശ്രീമതി ഖുശ്ബു വർഗ്ഗീസ് എന്നിവരാണ് മരണമടഞ്ഞത്. എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ശ്രീ ഏബ്രഹാം വർഗ്ഗീസിൻ്റെയും ശ്രീമതി അമ്മിണി വർഗ്ഗീസിൻ്റേയും മകനാണ് ശ്രീ വിക്ടർ വർഗീസ്.