വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ടസ് റിപ്പോർട്ടുകൾ; ജനസംഖ്യയില്‍ എട്ട് വര്‍ഷം കൊണ്ട് ഇന്ത്യ ഒന്നാമതെത്തും
എട്ടുവര്‍ഷത്തിനകം ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. 2050 ആകുമ്പോഴേക്കും രാജ്യത്ത് ജനസംഖ്യയില്‍ 273 ദശലക്ഷത്തിന്റെ വര്‍ധനവുണ്ടാകുമെന്നും ഈ നൂറ്റാണ്ടിന്റെയൊടുക്കം വരെ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തുമെന്നും യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തിങ്കളാഴ്ച പുറത്തുവിട്ട വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ട്‌സ് 2019 ആണ്
എട്ടുവര്‍ഷത്തിനകം ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. 2050 ആകുമ്പോഴേക്കും രാജ്യത്ത് ജനസംഖ്യയില്‍ 273 ദശലക്ഷത്തിന്റെ വര്‍ധനവുണ്ടാകുമെന്നും ഈ നൂറ്റാണ്ടിന്റെയൊടുക്കം വരെ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തുമെന്നും യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തിങ്കളാഴ്ച പുറത്തുവിട്ട വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ട്‌സ് 2019 ആണ് സുപ്രധാന വിവരങ്ങള്‍ പങ്കുവെയ്ക്കുന്നത്. നിലവില്‍ 1.37 ബില്യണ്‍ (137 കോടി) ആണ് ഇന്ത്യയിലെ ജനസംഖ്യയായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയി രിക്കുന്നത്. ചൈനയുടെ ജനസംഖ്യ 1.43 ബില്യണ്‍ (143 കോടി ) ആണെന്നും വിശദീകരിക്കുന്നു. എന്നാല്‍ 2027 ആകുമ്പോള്‍ ഇന്ത്യ ചൈനയെ പിന്നിലാക്കും. 2050 ആകുമ്പോള്‍ ലോകജനസംഖ്യയില്‍ ഇരുനൂറ് കോടിയുടെ വര്‍ധനവുണ്ടാകും. നിലവിലുള്ള 7.7 ബില്യണ്‍ എന്ന നിരക്കില്‍ നിന്ന് നിന്ന് 9.7 ബില്യണ്‍ ആയി ഉയരുമെന്നാണ് വിലയിരുത്തല്‍