ഒർലാന്റോ ഐ.പി.സി: 21-ദിന ഉപവാസപ്രാര്‍ത്ഥന ഒക്ടോബർ 8 മുതൽ

ഒർലാന്റോ ഇന്ത്യാ പെന്തക്കോസത് ദൈവസഭയുടെ 21-ദിന ഉപവാസപ്രാര്‍ത്ഥന 8 തിങ്കൾ മുതൽ 28 ഞായർ വരെ സഭാഹാളിൽ നടത്തപ്പെടും.

Oct 4, 2018 - 13:55
 0

ഒർലാന്റോ ഇന്ത്യാ പെന്തക്കോസത് ദൈവസഭയുടെ  21-ദിന ഉപവാസപ്രാര്‍ത്ഥന 8 തിങ്കൾ മുതൽ 28 ഞായർ വരെ സഭാഹാളിൽ നടത്തപ്പെടും. രാജ്യത്തിന്‍റെ സമാധാനത്തിനും, ഐക്യതയ്ക്കും, കുടുംബങ്ങളിലെ ആത്മീയ സന്തോഷത്തിനും വേണ്ടി രാവിലെയും വൈകിട്ടും ഉപവാസത്തോടെ ദൈവജനം പ്രാർത്ഥിക്കും. 

ദിവസവും വൈകിട്ട് 7 ന്  നടക്കുന്ന ഉപവാസ പ്രാര്‍ത്ഥന യോഗങ്ങളിൽ അനുഗ്രഹീത ആത്മീയ പ്രഭാഷകരായ നോബിൾ പി.തോമസ്, തോമസ് മാമ്മൻ, വി.ജെ.തോമസ് തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ വചന സന്ദേശം നൽകും. സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യു ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.28-ന് തിരുവത്താഴ ശുശ്രൂഷയും ആരാധനയോടും കൂടെ ഉപവാസ പ്രാര്‍ത്ഥന സമാപിക്കും. 

കൂടുതൽ വിവരങ്ങൾക്ക് രാജു പൊന്നോലിൽ (സെക്രട്ടറി): 407 616 6247