അള്‍ജീറിയ: പ്രതികൂലങ്ങളിലും 10 വര്‍ഷത്തിനിടയില്‍ 50 മടങ്ങ് വിശ്വാസികള്‍ വര്‍ദ്ധിച്ചു
പ്രതികൂലങ്ങളിലും 10 വര്‍ഷത്തിനിടയില്‍ 50 മടങ്ങ് വിശ്വാസികള്‍ വര്‍ദ്ധിച്ചു അള്‍ജിയേഴ്സ്: വടക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ അള്‍ജീറിയയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ദൈവസഭകള്‍ ശക്തമായി. വിശ്വാസികളുടെ എണ്ണത്തില്‍ 50 മടങ്ങ് വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഒരു കാലത്ത് റോമന്‍ ഓട്ടോണമസ്, ഫ്രഞ്ച് അധീനതയിലായിരുന്ന കാലത്ത് ഇന്നത്തെ 95% ആളുകളും മുസ്ളീങ്ങളാണ്.
വടക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ അള്‍ജീറിയയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ദൈവസഭകള്‍ ശക്തമായി. വിശ്വാസികളുടെ എണ്ണത്തില്‍ 50 മടങ്ങ് വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
ഒരു കാലത്ത് റോമന്‍ ഓട്ടോണമസ്, ഫ്രഞ്ച് അധീനതയിലായിരുന്ന കാലത്ത് ഇന്നത്തെ 95% ആളുകളും മുസ്ളീങ്ങളാണ്. ന്യൂനപക്ഷങ്ങള്‍ മാത്രമായ ക്രൈസ്തവര്‍ വളരെ പ്രതികൂലങ്ങളെയും ഭീഷണികളെയും അതിക്രമങ്ങളെയും അതിജീവിച്ചാണ് നിലനില്‍ക്കുന്നത്. എന്നിട്ടും ദൈവസഭകള്‍ ശക്തമായി വളരുന്നു.
2008-ല്‍ രാജ്യത്തെ ആകെ ക്രൈസ്തവരുടെ എണ്ണം 10,000 മാത്രമായിരുന്നു.
2015-ല്‍ 38,000 ആയും ഇപ്പോള്‍ അത് 5 ലക്ഷമായി ഉയരുകയും ചെയ്തു. അള്‍ജീറിയയുടെ മണ്ണില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രധാനപ്പെട്ട ക്രിസ്തീയ മാധ്യമമായ സാറ്റ്-7 യു.എസ്.എ.യുടെ പ്രസിഡന്റ് ഡോക്ടര്‍ റെക്സ് റോജര്‍ പറഞ്ഞു.
വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ പരസ്യമായും രഹസ്യമായും അള്‍ജീരിയയില്‍ പ്രവര്‍ത്തിക്കുന്നു. പീഢനങ്ങളും സര്‍ക്കാരിന്റെ നിയമ നിഷേധങ്ങളും ഒക്കെ അതിജീവിച്ചാണ് വിശ്വാസികള്‍ കര്‍ത്താവിങ്കലേക്കു കടന്നു വരുന്നത്. ഇതിനു പിന്നില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണ്. ആളുകള്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി അംഗീകരിക്കുന്നത് ആര്‍ക്കും തടയുവാന്‍ സാദ്ധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.