മതനിന്ദ കുറ്റം ചുമത്തി പാക്കിസ്ഥാൻ ജയിലിൽ അടയ്ക്കപ്പെട്ട 40 പേരെ മോചിപ്പിക്കണമെന്ന് അമേരിക്ക

മതനിന്ദാക്കുറ്റ ആരോപണങ്ങളെ തുടര്‍ന്നു ജയിലില്‍ അടയ്ക്കപ്പെട്ട ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 40 പേരെ ഉടന്‍ വിട്ടയയ്ക്കണമെന്നു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. അന്തര്‍ദേശീയ മതസ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രകാശിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീണ്ട തടവുവാസത്തിന് ശേഷം പാക് സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ആസിയ ബീബിയുടെ കാര്യം റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചു. എന്നാല്‍ നാല്പതോളം പേര്‍ ഇനിയും ജയിലില്‍ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Jun 25, 2019 - 15:09
 0
മതനിന്ദ കുറ്റം ചുമത്തി പാക്കിസ്ഥാൻ ജയിലിൽ അടയ്ക്കപ്പെട്ട 40 പേരെ മോചിപ്പിക്കണമെന്ന് അമേരിക്ക

മതനിന്ദാക്കുറ്റ ആരോപണങ്ങളെ തുടര്‍ന്നു ജയിലില്‍ അടയ്ക്കപ്പെട്ട ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 40 പേരെ ഉടന്‍ വിട്ടയയ്ക്കണമെന്നു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. അന്തര്‍ദേശീയ മതസ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രകാശിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീണ്ട തടവുവാസത്തിന് ശേഷം പാക് സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ആസിയ ബീബിയുടെ കാര്യം റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചു.


എന്നാല്‍ നാല്പതോളം പേര്‍ ഇനിയും ജയിലില്‍ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനുള്ള ഒരുപാധിയായി മാറിയതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ വളരെയേറെ വിമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ് പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ 1,500-ലധികം ആളുകള്‍ ഈ നിയമത്തിനിരയായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം ക്രൈസ്തവര്‍ക്ക് നേരെയുള്ളതാണെന്നത് ശ്രദ്ധേയമാണ്.