തിരുവല്ലായില്‍ 1000 ഗായകരുടെ സംഗീത നിശ
തിരുവല്ലായില്‍ 1000 ഗായകരുടെ സംഗീത നിശ തിരുവല്ല: ക്രിസ്തുമസ് ദിനമായ ഡിസംബര്‍ 25-ന് തിരുവല്ല പബ്ളിക് സ്റ്റേഡിയത്തില്‍ ആയിരം സംഗിതജ്ഞരും ലക്ഷം ശ്രോതാക്കളുമായി “ഒന്നായ് പാടാം യേശുവിനായ്” സംഗീത മഹാസംഗമം നടക്കും. ഒരുകോടി രൂപാ ചിലവ് പ്രതീക്ഷിക്കുന്ന ഇതുപോലൊരു സംഗീത സഹാ സംഗമം ഇന്ത്യയിലെതന്നെ പ്രഥമ സംഭവമാണെന്ന് സംഘാടകര്‍ പറഞ്ഞു.
ഒരുകോടി രൂപാ ചിലവ് പ്രതീക്ഷിക്കുന്ന ഇതുപോലൊരു സംഗീത സഹാ സംഗമം ഇന്ത്യയിലെതന്നെ പ്രഥമ സംഭവമാണെന്ന് സംഘാടകര്‍ പറഞ്ഞു. നൂറ്റാണ്ടു കഴിഞ്ഞിട്ടും പുതുമ നഷ്ടപ്പെടാത്ത 15 ഗാനങ്ങളുടെ നവ്യാവിഷ്ക്കാരമാണ് തിരുവല്ല പബ്ളിക് സ്റ്റേഡിയത്തില്‍ അരങ്ങേറുന്നത്.
കെ.വി.സൈമണ്‍ , എം.ഇ. ചെറിയാന്‍ , ടി.കകെ. സാമുവേല്‍ , സാധു കൊച്ചുകുഞ്ഞ് ഉപദേശി, അന്നമ്മ മാമ്മന്‍ , സി.എസ്. മാത്യു, ഇ.വി. വര്‍ഗീസ്, പി.വി. ചുമ്മാര്‍ , വി. നാഗല്‍ , ജെ.വി. പീറ്റര്‍ , തുടങ്ങി മണ്‍മറഞ്ഞ ഭക്തന്മാരുടെ വരികള്‍ ഇന്നും ലക്ഷങ്ങള്‍ ഏറ്റു പാടുമ്പോള്‍ അതിന്റെ അനുഭവങ്ങളിലൂടെയുള്ള പൂര്‍വ്വകാല യാത്ര കൂടിയാകും “ഒന്നായ് പാടാം യേശുവിനായ്”.
അഞ്ചു ഗാനങ്ങള്‍ വീതമുള്ള മൂന്ന് പരമ്പരകള്‍ക്കിടെ പ്രമുഖ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്യ, ഗായകന്‍ ഡോ. ബ്ളസ്സന്‍ മേമന തുടങ്ങിയവരുടെ സാന്നിദ്ധ്യവും സംഗീത സന്ധ്യയ്ക്കു മാറ്റു കൂട്ടും. പവര്‍ വിഷന്‍ ചാനല്‍ ചെയര്‍മാന്‍ റവ. ഡോ. കെ.സി. ജോണ്‍ ലഘു സന്ദേശം നല്‍കും.
റവ. ഡോ. കെ.സി. ജോണ്‍ (പ്രസിഡന്റ്), എന്‍ .എം. രാജു (ചെയര്‍മാന്‍ ), റ്റി.എം. മാത്യു (ജനറല്‍ കണ്‍വീനര്‍ ), ഭക്തവല്‍സലന്‍ (മ്യൂസിക് ജന. കണ്‍വീനര്‍ ), ജോജി ഐപ്പ് മാത്യൂസ് (സെക്രട്ടറി), ബിന്നി മാത്യു (മ്യൂസിക് കണ്‍വീനര്‍ ), ബിനു വടശ്ശേരിക്കര (പ്രോഗ്രാം കണ്‍വീനര്‍ ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.