നൂറാമത് കുമ്പനാട് കൺവൻഷൻ ഹെബ്രോൻപുരത്ത് ആരംഭിച്ചു
100th Kumbanad Convention at Hebronpuram
ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 100 -ാമത് അന്തർദേശീയ കൺവൻഷൻ സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാം ഉത്‌ഘാടനം ചെയ്തു. ഐപിസി ജനറൽ സെക്രട്ടറി പാ. ബേബി വർഗീസ് അദ്ധ്യക്ഷനായിരുന്നു.“യേശു ക്രിസ്തുവിനെ ശ്രദ്ധിച്ചു നോക്കുക” എന്നതാണ് 100 -ാമത് മഹായോഗത്തിന്റെ ചിന്താവിഷയം . ‘
പാ. ടി. എ. ചെറിയാൻ പ്രാർത്ഥിച്ചാരംഭിച്ച മഹായോഗത്തിൽ ഐപിസി ജനറൽ ജോയിന്റ് സെക്രട്ടറിമാർ പാ. തോമസ് ജോർജ്, കാച്ചാണത്ത് വർക്കി എബ്രഹാം എന്നിവർ ശദാബ്‌ദി കൺവൻഷൻ പാട്ട് പുസ്തകം പ്രകാശനം ചെയ്തു. ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. ടി. വത്സൻ എബ്രഹാം, പാസ്റ്റർമാരായ ഫിലിപ്പ് പി. തോമസ്, തോംസൺ കെ. മാത്യു, ബാബു ചെറിയാൻ, തോമസ് ഫിലിപ്പ്, സണ്ണി കുര്യൻ, ജോൺ കെ. മാത്യു, കെ. സി. തോമസ്, വിത്സൺ ജോസഫ്, ജെയിംസ് ജോർജ്, വർഗീസ് എബ്രഹാം, രാജു ആനിക്കാട്, കെ. ജെ. തോമസ്, ഷാജി ഡാനിയേൽ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പ്രസംഗം തത്സമയം വിവിധ ഭാഷകളിലേക്ക് തർജ്ജിമ ചെയ്യും.
ഗായകരായ വിജയ് ബെനഡിക്ട് (മുംബൈ), വിത്സൺ ജോർജ് (ജയ്‌പൂർ), ദയാനിധി റാവു (കൊൽക്കത്ത), എന്നിവരോടൊപ്പം 100 പേരടങ്ങുന്ന ഗായകസംഘം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
ജനുവരി 21 ന് നടക്കുന്ന സഭായോഗത്തോട് കൂടി മഹായോഗം സമാപിക്കും. കേരളത്തിന് പുറത്ത് നിന്ന് 2500 ലധികം ശുശ്രുഷകന്മാർ ശതാബ്ദി കൺവൻഷനിൽ പങ്കെടുക്കും.
പാ. ഡോ. വത്സൻ എബ്രഹാം (ജനറൽ പ്രസിഡന്റ്), പാ. ഫിലിപ്പ് പി. തോമസ് (ജനറൽ വൈസ് പ്രസിഡന്റ്), പാ. ബേബി വർഗീസ് (ജനറൽ സെക്രട്ടറി), പാ. തോമസ് ജോർജ്, വർക്കി കാച്ചാണത്ത് (ജോയിന്റ് സെക്രട്ടറിമാർ), ജോൺ ജോസഫ് (ജനറൽ ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ കൺവൻഷന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.