വിശുദ്ധിയോടെ പ്രാണപ്രിയന്റെ വരവിനു വേണ്ടി ഒരുങ്ങുവാൻ ആഹ്വാനം ; ദോഹ ബെഥേൽ ഏ ജി കൺവെൻഷനു അനുഗ്രഹ സമാപ്തി

ബെഥേൽ അസംബ്ലി ഓഫ് ഗോഡ് ദോഹ സഭയുടെ ഈ വർഷത്തെ കൺവെൻഷൻ സമാപിച്ചു. സഭ സെക്രട്ടറി എം ബേബിയുടെ നേതൃത്വത്തിൽ സഭയുടെ മൂപ്പന്മാരായ സുവിശേഷകൻ

Sep 23, 2018 - 15:34
 0

ബെഥേൽ അസംബ്ലി ഓഫ് ഗോഡ് ദോഹ സഭയുടെ ഈ വർഷത്തെ കൺവെൻഷൻ സമാപിച്ചു.  സഭ സെക്രട്ടറി  എം ബേബിയുടെ നേതൃത്വത്തിൽ സഭയുടെ മൂപ്പന്മാരായ സുവിശേഷകൻ വിജു വർഗീസ് , സുവി. യേശുദാസ് തോമസ്, സുവി. സെബാസ്റ്റ്യൻ തോമസ് എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി എം ജോർജ്  ഈ സഭയുടെ സീനിയർ ശുശ്രൂഷകനായി നേതൃത്വം നല്കുന്നു.

ബെഥേൽ എ ജി ഗായക സംഘം  ലിജോ ജോർജിന്റെ നേതൃത്വത്തിൽ ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർ ഷാജി യോഹന്നാൻ മുഖ്യ പ്രസംഗകനായിരുന്നു. ആദ്യ ദിനം ദൈവം തന്റെ സ്നേഹിക്കുന്ന മക്കൾക്ക് വേണ്ടി ഒരുക്കി വച്ചിരിക്കുന്ന ഭാവി പ്രത്യാശ , ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു ചെവിയും കേട്ടിട്ടില്ലാത്തതും ഒരു ഹൃദയത്തിൽ നിരൂപിക്കാത്തതും ആണെന്ന് ദൈവ വചനത്തിന്റെ ആഴത്തിൽ നിന്ന് വെളിപ്പെടുത്തി . രണ്ടാം ദിനം സഭയുടെ അടിസ്ഥാന ശിലയെ കുറിച്ചും അതിനെ തൊടുവാൻ ഒരു അന്ധകാര ശക്തിക്കും സാധ്യമല്ല എന്നും , കർത്താവിനെ കുറിച്ച് പറയേണ്ടത് നമ്മുടെ അഭിപ്രായം അല്ല പ്രത്യുത വ്യക്തിപരമായ വെളിപ്പാട് ആണ് എന്നും വചനത്തിൽ നിന്ന് വെളിപ്പെടുത്തി സംസാരിച്ചു . മൂന്നാം ദിനം സഭയുടെ ഭാവി പ്രത്യാശയെക്കുറിച്ചും അന്ത്യ കാല സംഭവങ്ങളെ കുറിച്ചും വചന തെളിവുകളുടെ അടിസ്ഥാനത്തിൽ തെളിയിച്ചു കൊണ്ട് വിശുദ്ധിയോടെ പ്രാണപ്രിയന്റെ വരവിന് വേണ്ടി ഒരുങ്ങുവാൻ ആഹ്വാനം ചെയ്‌തു. 

സഹോദര സഭകളിൽ നിന്നുള്ള ദൈവ ദാസന്മാരുടെയും വിശ്വാസികളുടെയും സാന്നിധ്യം കൊണ്ട് മീറ്റിംഗുകൾ ശ്രദ്ധേയമായി. സഹോദര സഭകളിൽ നിന്നും നൂറുകണക്കിനാളുകൾ പങ്കെടുക്കുവാനും, ഈ മീറ്റിംഗ് ദേശത്തിനും സഭയ്ക്കും ഒരു അനുഗ്രഹമായിത്തീരുവാൻ ദൈവം സഹായിച്ചു.സഭ ട്രെഷറർ  ജബേസ്‌ ചെറിയാൻ നന്ദി പ്രകാശിപ്പിച്ചു.