നൈജീരിയായില്‍ കുട്ടികള്‍ ഉള്‍പ്പെടെ 12 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
നൈജീരിയായില്‍ കുട്ടികള്‍ ഉള്‍പ്പെടെ 12 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു ജോസ്: നൈജീരിയായില്‍ ഫുലാനി മുസ്ളീം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 12 ക്രൈസ്തവര്‍ മരിച്ചു. നവംബര്‍ 26-ന് പുലര്‍ച്ചെ 2 മണിക്ക് പ്ളേറ്റോ സംസ്ഥാനത്ത് ബാസ്സകൌണ്ടിയിലാണ് ദാരുണമായ ആക്രമണം ആദ്യം നടന്നത്.
നൈജീരിയായില്‍ ഫുലാനി മുസ്ളീം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 12 ക്രൈസ്തവര്‍ മരിച്ചു.
നവംബര്‍ 26-ന് പുലര്‍ച്ചെ 2 മണിക്ക് പ്ളേറ്റോ സംസ്ഥാനത്ത് ബാസ്സകൌണ്ടിയിലാണ് ദാരുണമായ ആക്രമണം ആദ്യം നടന്നത്. തിഎഗ്ബി ഗ്രാമത്തില്‍ ക്രൈസ്തവര്‍ വീടുകളില്‍ ഉറങ്ങിക്കിടക്കുന്ന സമയത്ത് ആയുധധാരികളായ തീവ്രവാദികള്‍ നടത്തിയ വെടിവെയ്പിലാണ് 10 മരണം സംഭവിച്ചത്.
മരിച്ചവരില്‍ 3 പേര്‍ കുട്ടികളാണ്. 3 പേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ ക്രൈസ്തവരുടെ 30 ഓളം വീടുകള്‍ അഗ്നിക്കിരയാക്കി. ആക്രമണ ഭീതിയില്‍ 690 പേര്‍ ഓടി രക്ഷപെടുകയുണ്ടായി.
മരിച്ച 6 പേര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. മിയാങ്കോ ജില്ലയില്‍ നടന്ന ആക്രമണത്തിലാണ് 2 പേര്‍ കൊല്ലപ്പെട്ടത്.
മരിച്ചവരില്‍ കുട്ടികളും യുവാക്കളും പ്രായമേറിയവരുമൊക്കെയുണ്ട്. വളരെ ആസൂത്രിതമായി നടത്തിയ ആക്രമണമായിരുന്നു ഇതെന്ന് ക്രൈസ്തവ നേതാക്കള്‍ പറഞ്ഞു